• 7 years ago
Saudi Arabia News

2017 ല്‍ സൗദി അറേബ്യയില്‍ 130 തടവുപുള്ളികളെ തലയറുത്ത് കൊന്നിട്ടുണ്ട് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. ദ സണ്‍ ആണ് ഇങ്ങനെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധേയരാക്കിയവരുടെ മൃതദേഹങ്ങള്‍ ഹെലികോപ്റ്ററില്‍ തൂക്കിയിട്ട് പ്രദര്‍ശിപ്പിച്ചു എന്ന രീതിയിലും വാര്‍ത്തകള്‍ വരുന്നുണ്ട്. ഏറ്റവും ഒടുവില്‍ ഏഴ് പേരുടെ വധശിക്ഷയാണ് സൗദി നടപ്പിലാക്കിയത്. അതില്‍ ആറ് പേരും സൗദി പൗരന്‍മാര്‍ ആയിരുന്നില്ല എന്നതാണ് സത്യം. ലോകത്ത് ഏറ്റവും അധികം വധശിക്ഷകൾ നടപ്പിലാക്കുന്ന രാജ്യങ്ങളില്‍ ഒന്നായിട്ടാണ് സൗദി അറേബ്യയെ വിശേഷിപ്പിക്കുന്നത്. ശരിയത്തിനെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളാണ് സൗദിയില്‍ പ്രാബല്യത്തില്‍ ഉള്ളത്. സൗദിയിലെ വധശിക്ഷകള്‍ പലപ്പോഴും അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുള്ളത്. 2017 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ വര്‍ഷം ഇതിനകം തന്നെ 136 പേരുടെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പിലാക്കിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2016 ല്‍ 154 പേരാണ് വധശിക്ഷയ്ക്ക് വിധേയരായത്.

Category

🗞
News

Recommended