• 7 years ago
Vastu Tips To Attract Money In New Year, read more to know about,

വാസ്തുവിന് ജീവിതത്തില്‍ പ്രധാന സ്ഥാനം നല്‍കുന്നവരാണ് പലരും.ഇതുകൊണ്ടാണ് വീടു പണിയുമ്പോഴും മറ്റും വാസ്തു പ്രധാനമാകുന്നതും. ധനം സമ്പാദിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ജീവിതത്തിലെ പല ആവശ്യങ്ങളും നടക്കാനുള്ള പ്രധാന ഘടകം പണം തന്നെയാണ്. ഭൂരിഭാഗം പേരുടേയും ആഗ്രഹവുമാകും, പണമുണ്ടാക്കുകയെന്നത്.നെയ് വിളക്ക് പടിവാതിലില്‍ വയ്ക്കുന്നത് പണം ആകര്‍ഷിയ്ക്കാന്‍ നല്ലതാണെന്നു വാസ്തു പറയുന്നു.പുതുവര്‍ഷത്തിന്റെ തുടക്കത്തിലെങ്കിലും ആവശ്യമില്ലാത്ത സാധനങ്ങള്‍ എല്ലാം ഒഴിവാക്കുക. ആവശ്യമില്ലാത്ത, വിലയുള്ള സാധനങ്ങളെങ്കില്‍ ഇവ വില്‍ക്കുക.പണം വച്ചിരിയ്ക്കുന്ന ലോക്കറിന് എതിര്‍ഭാഗത്തായി ഒരു കണ്ണാടി വയ്ക്കുക. ഈ ലോക്കറോ അലമാരിയോ കണ്ണാടിയില്‍ പ്രതിഫലിയ്ക്കണം ഇത് വാസ്തു പ്രകാരം പണം വരാന്‍ സഹായിക്കും. ഇതുപോലെ പണം വച്ചിരിയ്ക്കുന്ന അലമാര വാതിലിന് അഭിമുഖമായി വരരുത്. ഇത് പണം പുറത്തേയ്ക്കു പോകുന്നതിനെ സൂചിപ്പിയ്ക്കുന്നു.വീടിനുള്ളില്‍ ഇടുങ്ങിയ സ്ഥലമെങ്കില്‍, പ്രത്യേകിച്ചു നടക്കുന്ന വഴിയില്‍, ഇവിടെ ഒരു കണ്ണാടി തൂക്കിയിടുക. ചുവരില്‍ കണ്ണാടി തൂക്കിടിയിട്ടാല്‍ മതിയാകും.

Recommended