Skip to playerSkip to main contentSkip to footer
  • 6/24/2020
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ചിത്രം ആഷിഖ് അബു പ്രഖ്യാപിച്ചത് മുതല്‍ നടന്‍ പൃഥ്വിരാജിന് നേര്‍ക്ക് രൂക്ഷമായ സൈബര്‍ ആക്രമണം ആണ് നടക്കുന്നത്. വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്മാറണം എന്നാണ് ബിജെപിയും ഹിന്ദു ഐക്യവേദിയും അടക്കം ഭീഷണിപ്പെടുത്തുന്നത്. അതിനിടെ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെ അപമാനിക്കുന്ന തരത്തില്‍ അംബിക ജെകെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും പ്രചരിച്ച കമന്റ് വന്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്.വിവാദത്തില്‍ സിനിമാ രംഗത്ത് നിന്നും വന്‍ പിന്തുണയാണ് പൃഥ്വിരാജിന് ലഭിക്കുന്നത്. പൃഥ്വിയെ അനുകൂലിച്ചുള്ള ചില പ്രതികരണങ്ങള്‍ ഇങ്ങനെ

Category

🗞
News

Recommended