Poombatta Sini got arrested in Thrissur for making money through Fraudulence
സിനിലാലു എന്ന പൂമ്പാറ്റ സിനിയ്ക്ക് കൂട്ടായി തൃശൂര്‍ സ്വദേശി ബിജുവും അരിമ്പൂര്‍ സ്വദേശി ജോസുമുണ്ട്. മൂവരും ചേര്‍ന്ന് പദ്ധതിയിട്ടാണ് തട്ടിപ്പുകള്‍ നടത്തുന്നത്. ജ്വല്ലറി ഉടമയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് പൂമ്പാറ്റ സിനിയേയും കൂട്ടരേയും പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെയാണ് ഈ സംഘത്തിന്റെ പല തട്ടിപ്പ് കഥകളും പുറത്തായത്. ഒന്നും രണ്ടുമല്ല കോടികളാണ് പല വകയില്‍ ഇവര്‍ സമ്പാദിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമത്തിനടക്കം കേസുണ്ട്. തൃശൂരിലെ പ്രമുഖ ജ്വല്ലറി ഉടമയെ പൂമ്പാറ്റ സിനി വലയിലാക്കിയത് ഇങ്ങനെയാണ്. ആറ് മാസം മുന്‍പ് ഈ ജ്വല്ലറിയില്‍ നിന്നും ഒന്നരലക്ഷത്തിന്റെ സ്വര്‍ണം വാങ്ങിയാണ് സിനി പണി തുടങ്ങിയത്. ബിസ്സിനസ്സുകാരിയാണ് എന്ന് പറഞ്ഞായിരുന്നു പരിചയപ്പെടല്‍. കോവളത്തും കന്യാകുമാരിയിലും അടക്കം റിസോര്‍ട്ടുകള്‍ ഉണ്ടെന്ന് വരെ ജ്വല്ലറി ഉടമയെ പറഞ്ഞ് വിശ്വസിപ്പിച്ചു. സ്വര്‍ണം വാങ്ങി ഉണ്ടാക്കിയെടുത്ത ബന്ധം പൂമ്പാറ്റ സിനി വെള്ളവും വളവും നല്‍കി വളര്‍ത്തി. നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ട് അടുപ്പം ഊട്ടിയുറപ്പിച്ചു. പലതവണ ജ്വല്ലറിയില്‍ നേരിട്ടെത്തിയും ബന്ധം പുതുക്കി. ഇനിയാണ് തട്ടിപ്പ് തുടങ്ങുന്നത്. ജ്വല്ലറി ഉടമയുടെ 17 ലക്ഷമാണ് ഒറ്റയടിക്ക് പൂമ്പാറ്റ സിനി തട്ടിയെടുത്തത്.

Category
🗞
News