• 7 years ago
കൊട്ടിയത്ത് പതിനാലുകാരനെ അമ്മ കൊലപ്പെടുത്തി കത്തിച്ച സംഭവത്തിന് സമാനമാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തിയത്. കൊട്ടിയത്തെ ജിത്തുവിനെ കൊലപ്പെടുത്തിയത് പോലെ തന്നെയാണ് അക്ഷയ് എന്ന യുവാവ് അമ്മയെ കൊന്ന ശേഷം കത്തിച്ചത്. നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അക്ഷയ് കൊലക്കുറ്റം സമ്മതിച്ചത്. ജില്ലാജയിലില്‍ തടവില്‍ കഴിയുന്ന അക്ഷയിന്റെ നേര്‍ക്ക് പോലീസ് മൂന്നാം മുറയടക്കം പ്രയോഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. അതിക്രൂരമായ പീഡനമാണ് അക്ഷയിന് പോലീസില്‍ നിന്നും അനുഭവിക്കേണ്ടി വന്നിരിക്കുന്നത്.ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ റിപ്പോര്‍ട്ടിലാണ് ദീപ കൊലക്കേസിലെ പ്രതിയായ അക്ഷയിന് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നുവെന്ന കണ്ടെത്തലുള്ളത്. കഴിഞ്ഞ മാസം ജില്ലാ ജയിലില്‍ ആര്‍ ശ്രീലേഖ നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് അക്ഷയില്‍ നിന്നും ആര്‍ ശ്രീലേഖ വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. അതിക്രൂരമായ രീതിയിലാണ് പോലീസ് കസ്റ്റഡിയില്‍ അക്ഷയ് പീഡിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം. തെളിവെടുപ്പിനായി അക്ഷയിനെ പേരൂര്‍ക്കട സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴാണ് പോലീസുകാര്‍ കൈവെച്ചത്.

Category

🗞
News

Recommended