• 7 years ago
മലപ്പുറത്തെ ജനനേന്ദ്രിയം മുറിച്ച കേസിന് പരിസമാപ്തിയാകുന്നു. പ്രശ്നങ്ങളും വഴക്കുകളും മറന്ന് ഒരുമിച്ച് ജീവിക്കാൻ തയ്യാറാണെന്ന് ജനനേന്ദ്രിയത്തിന് മുറിവേറ്റ യുവാവും, ജനനേന്ദ്രിയം മുറിച്ച യുവതിയും ഹൈക്കോടതിയെ അറിയിച്ചു. യുവതി നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്. തിരൂർ പുറത്തൂർ സ്വദേശിയായ യുവാവിനെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കാണിച്ചാണ് പാലക്കാട് സ്വദേശിനിയായ യുവതി ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. സെപ്റ്റംബർ 21നാണ് കുറ്റിപ്പുറത്തെ ലോഡ്ജിൽ വെച്ച് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് യുവതി ഹൈക്കോടതിയിൽ ഹർജി നൽകിയത്. യുവാവിന്റെ വിശദീകരണം കേട്ട ഹൈക്കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചു. തുടർന്നാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. തങ്ങൾ വിവാഹിതരാണെന്നും, വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അദ്ദേഹത്തെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നുമാണ് പാലക്കാട് സ്വദേശിനിയായ യുവതി ഹൈക്കോടതിയിൽ ആരോപിച്ചിരുന്നത്.

Category

🗞
News

Recommended