Skip to playerSkip to main contentSkip to footer
  • 1/8/2018

കർണാടകയിൽ ഹോസ്റ്റലിൽ നിന്ന് താമസിക്കുന്ന പെൺകുട്ടിക്ക് ക്രൂര പീഡനം. സ്വവർഗാനുരാഗി എന്ന് ആരോപിച്ചായിരുന്നു പീഡനം. കോൺവെന്റ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പതിനഞ്ച് വയസ്സ് പ്രായമുള്ള പെൺകുട്ടിക്ക് നിരന്തരം പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഡിസംബർ മാസം അവസാനം ക്രൂരമായി പീഡനമായിരുന്നു എൽക്കേണ്ടി വന്നത്. ഹോസ്റ്റൽ വാർഡനായ കന്യാസ്ത്രീയുടെ നേതൃത്വത്തിലായിരുന്നു പെൺകുട്ടിക്കെതിരെ പീഡനം നടന്നത്. റൂംമേറ്റ്സിന്റെ സഹോയത്തോടെ പെൺകുട്ടിയുടെ രണ്ട് കൈകളും പിടിച്ചു വെക്കുകയും മുഖത്ത് മുളക്പൊടി വിതറുകയുമായിരുന്നു. സ്വർഗാനുരാഗിയാണെന്ന ആരോപണത്തെ തുടർന്ന് ദൈവനീതിക്ക് എതിരാണെന്ന് പറഞ്ഞായിരുന്നു വാർഡന്റെ പീഡനം.പെൺകുട്ടിയുടെ ശാരീരിക അവസ്ഥയിൽ സംശയം തോന്നിയ സഹപാഠികൽ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിലെ പീഡന വിവരങ്ങൾ അറിയുന്നത്. തുടർന്ന് സഹപാഠികൾ പെൺകുട്ടിയുടെ സഹോദരനെ വിവരം അറിയിക്കുകയായിരുന്നു.സഹോദരി മാനസികവും ശാരീരികവുമായി തളർന്നിരിക്കുകയാണ്. അവൾ സുഖമാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത എനിക്കുണ്ട്.

Category

🗞
News

Recommended