Skip to playerSkip to main contentSkip to footer
  • 1/9/2018
ഓണ്‍ലൈന്‍ ലോകത്തെ കണ്ണടച്ച് വിശ്വസിക്കാതെ അല്‍പ്പം ബുദ്ധിയോടെ കളിച്ചപ്പോള്‍ നമ്യ ബെയ്ഡ് രക്ഷപ്പെട്ടു. തനിക്കുണ്ടായ അനുഭവം വിവരിച്ച് എല്ലാവരെയും ഉണര്‍ത്തുകയാണ് നമ്യ.ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിനാണ് അയാള്‍ നമ്യയെ വിളിച്ചത്. ആദ്യം നല്ല രീതിയില്‍ തുടങ്ങിയ സംസാരം ഇടയ്ക്കുവച്ച് വഴിമാറി. അല്‍പ്പം വശ്യതയോടെയും അശ്ലീലത കലര്‍ന്നതുമായി. അതോടെ നമ്യയ്ക്ക് സംഗതി പിടികിട്ടി. പിന്നീട് തന്ത്രപരമായി നീങ്ങിയതാണ് താന്‍ രക്ഷപ്പെടാന്‍ കാരണമെന്ന് ബ്ലോഗര്‍ കൂടിയായ നമ്യ പറയുന്നു.എല്ലാ പെണ്‍കുട്ടികളുടെയും ശ്രദ്ധയ്ക്ക് എന്ന് സൂചിപ്പിച്ചാണ് നമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ആരും ഇതുപോലെ ഒരു അവസ്ഥയില്‍ എത്തരുതെന്ന് താല്‍പ്പര്യമുള്ളതു കൊണ്ടാണ് തന്റെ അനുഭവം വിശദീകരിക്കുന്നതെന്നും നമ്യ കുറിക്കുന്നു. പെണ്‍കുട്ടികള്‍ സ്വയം സംരക്ഷിക്കുന്നവരായി മാറണമെന്നും നമ്യ ഉണര്‍ത്തുന്നു.സംശയം തോന്നാതിരിക്കാന്‍ ജോലിയെ സംബന്ധിച്ച് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. അര മണിക്കൂറോളം കഴിഞ്ഞപ്പോള്‍ അയാള്‍ കോള്‍ കട്ട് ചെയ്തു. അഭിമുഖത്തിന്റെ ആദ്യഭാഗമാണത്രെ ഇപ്പോള്‍ നടന്നത്. രണ്ടാം ഘട്ടത്തിന് മറ്റൊരാള്‍ വിളിക്കുമെന്ന് സൂചിപ്പിച്ചാണ് ഇയാള്‍ ഫോണ്‍ കട്ട് ചെയ്തത്.

Category

🗞
News

Recommended