Skip to playerSkip to main contentSkip to footer
  • 11/30/2017

Kottayam Nazeer Remembers Actor Abhi

മൂവാറ്റുപുഴക്കാരനായ ഹബീബ് മുഹമ്മദ് എന്ന കലാഭവന്‍ അബി മലയാളികളുടെ പ്രിയപ്പെട്ട മിമിക്രി താരമായിരുന്നു. എന്നാല്‍ വെള്ളിത്തിരയില്‍ അബിക്ക് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല എന്ന് തന്നെ പറയാം. അബിയെ ഓര്‍ക്കുന്ന സുഹൃത്തുക്കള്‍ക്കൊന്നും എപ്പോഴും ചിരിയുള്ള ആ മുഖം മറക്കാനാവില്ല. തന്നെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും കഴിവുകള്‍ കണ്ടെത്തി പിന്തുണയ്ക്കുകയും ചെയ്ത ആളാണ് അബിയെന്ന് കോട്ടയം നസീര്‍ പറയുന്നു. അസുഖമുണ്ടായിരുന്ന സമയത്ത് പോലും പലതവണ വിളിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രി കാര്യങ്ങളും തന്നോട് പറയാറുണ്ടെന്ന് കോട്ടയം നസീര്‍ ഓര്‍ക്കുന്നു. എന്നാല്‍ അബിയുടെ അസുഖവിവരം പലര്‍ക്കും അറിയില്ലായിരുന്നു. തങ്ങളെപ്പോലെ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ രോഗവിവരം അറിയുമായിരുന്നുള്ളൂ. അബിയെ നേരില്‍ കാണുന്ന ആര്‍ക്കും രോഗമുണ്ടെന്ന് തോന്നുമായിരുന്നില്ല. തനിക്ക് അസുഖമാണെന്ന് അബി ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല. അസുഖം മൂടിവെച്ച് ചിരിച്ച മുഖത്തോടെയാണ് അബി ജീവിച്ചിരുന്നതെന്നും കോട്ടയം നസീര്‍ ഓര്‍ക്കുന്നു. രോഗബാധിതനാണെങ്കിലും ആ സമയത്ത് ടിവി പ്രോഗ്രാമുകളിലും സ്‌റ്റേജ് ഷോകളിലും സമയം കണ്ടെത്തി പങ്കെടുത്തിരുന്നു.

Category

🗞
News

Recommended