• 6 years ago
ഒറ്റ സിനിമ കൊണ്ട് മലയാള നായിക സങ്കല്‍പ്പത്തെ മാറ്റിമറിച്ച മോനിഷയുടെ ജന്മദിനം സമുചിതമായി ആഘോഷിക്കാനൊരുങ്ങുകയാണ് ഉദ്യാനഗരി. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നഖക്ഷതം എന്ന ആദ്യ ചിത്രത്തിലൂടെ സ്വന്തമാക്കുമ്പോള്‍ മോനിഷയ്ക്ക് പ്രായം 15 മാത്രം.21ാം വയസ്സില്‍ കാറപകടത്തില്‍ മരണപ്പെട്ടെങ്കിലും ഇന്നും മലയാളികളുടെ ഓര്‍മയിലെ മഞ്ഞള്‍ പ്രസാദം തന്നെയാണ്.മോനിഷയുടെ 45ാം ജന്മദിനത്തോടനുബന്ധിച്ച് ഞായറാഴ്ച ബാംഗ്ലൂരിലെ ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയല്‍ ഗാന-നൃത്ത സന്ധ്യ അരങ്ങേറും. മോനിഷ അഭിനയിച്ച തമിഴ്, കന്നഡ, മലയാളം ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ബാംഗ്ലൂര്‍ മ്യൂസിക് ക്ലബ്ബിന്റെ ഗാനാഞ്ജലി, മോനിഷയുടെ അഭിനയമുഹൂര്‍ത്തങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കി ഹ്രസ്വചിത്രം, ഭരതനാട്യം, നൃത്തശില്‍പ്പം എന്നിവയുണ്ടാകും.നര്‍ത്തകിയായ അമ്മയില്‍ നിന്നും കുട്ടിക്കാലത്തു തന്നെ നൃത്തത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചു. ഒമ്പതാം വയസ്സില്‍ തന്നെ അരങ്ങേറ്റം. ബാംഗ്ലൂരിലെ സെന്റ് ചാള്‍സ് ഹൈസ്‌കൂളിലും ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് ഹൈസ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മൗണ്ട് കാര്‍മല്‍ കോളജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദവും നേടി.
Monisha Smruthy with cultural event in her Birth Anniversary in Bangalore

Recommended