• 7 years ago
കൊട്ടിയത്തെ പതിനാലുകാരന്റെ കൊലപാതകത്തില്‍ പോലീസിന് ഇനിയും വ്യക്തമായ തുമ്പുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പതിനാലുകാരനായ ജിത്തുവിനെ അമ്മ ജയമോള്‍ കൊലപ്പെടുത്തിയത് എന്തിന് എന്ന ചോദ്യമാണ് പോലീസിനേയും നാട്ടുകാരേയും ഒരുപോലെ കുഴയ്ക്കുന്നത്. ജയമോളുടെ ഭര്‍ത്താവ് ജോബ്, മകള്‍ ടീന എന്നിവരുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ജയയുടെ മൊഴിയുമായി ഇത് ഒത്തുപോകുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത പോലീസിന് ലഭിക്കേണ്ടതുണ്ട്. ജിത്തുവിന്റെ കൊലപാതകത്തിന്റെ കുരുക്കഴിക്കാന്‍ അന്വേഷണ സംഘം പുതിയ നീക്കത്തിനൊരുങ്ങുകയാണ്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ജിത്തു ജോബ് എന്ന പതിനാലുകാരന്‍ കൊല്ലപ്പെട്ടത്. ജിത്തുവിനെ കാണാനില്ല എന്നായിരുന്നു അമ്മ ജയമോള്‍ പോലീസിനേയും വീട്ടുകാരെയും അറിയിച്ചത്. ജയമോളെ ആരും സംശയിച്ചതേ ഇല്ല. രണ്ട് ദിവസത്തിന് ശേഷമാണ് ജിത്തുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം വീടിനടുത്തുള്ള വാഴത്തോട്ടത്തില്‍ കണ്ടെത്തിയത്.അപ്പോഴും ജയമോളെ ആരും സംശയിച്ചില്ല. പോലീസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യലിലാണ് ജയമോളെക്കുറിച്ച് സംശയം ഉദിച്ചത്.

Category

🗞
News

Recommended