• 7 years ago
ET Mohammed Basheer Against Triple Talaq
മുത്തലാഖ് ബിൽ അപ്രായോഗികമാണെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ. ബില്ലിനെ നഖശിഖാന്തം എതിര്‍ത്ത് മുസ്ലീം വ്യക്തിനിയമബോര്‍ഡ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു ആലോചനയും ഇല്ലാതെ തയ്യാറാക്കിയതാണ് മുത്തലാഖ് ബിൽ. ഇത് പിൻവലിക്കണമെന്നാണ് മുസ്ലീം ലീഗ് നിലപാട്. ലീഗ് ഹൗസിൽ ചേർന്ന പ്രവർത്തന യോഗത്തിന് ശേഷം മാധ്യമങ്ങലോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യാതൊരു കൂടിയാലോചനകളൂും നടത്താതെ ഏകപക്ഷീയമായാണ് കേന്ദ്ര സർക്കാർ ബിൽ കൊണ്ടു വരുന്നതെന്നാണ് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജാദ് നൊമാനി ആരോപിക്കുന്നത്. മുത്തലാഖ് ജാമ്യമില്ലാ കുറ്റമാണെന്നും മുത്തലാഖിലൂടെ വിവാഹമോചനം ചെയ്താൽ പുരുഷന് മൂന്ന് വർഷം വരെ തടവ് ശിക്ഷ നൽകാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിനാണ് കേന്ദ്രം രൂപം നൽകിയിരിക്കുന്നത്. മുത്തലാഖിന് ഇരയാകുന്ന മുസ്‌ലിം സ്ത്രീക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും ജീവനാംശം തേടി കോടതിയെ സമീപിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. നിർദിഷ്ട ബിൽ ലിംഗനീതിയും സമത്വവും സ്ത്രീകളുടെ അന്തസ്സും ഉറപ്പാക്കാൻ സഹായിക്കുമെന്നു കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു. മുത്തലാഖ് സുപ്രീം കോടതി നിരോധിച്ചതിനുശേഷവും ഇത്തരത്തിലുള്ള 66 വിവാഹമോചനങ്ങൾ റിപ്പോർട്ട് ചെയ്തതായി മന്ത്രി പറഞ്ഞു. മുത്തലാഖ് ബില്ലിനു കഴിഞ്ഞ 15ന് ആണു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.

Category

🗞
News

Recommended