• 8 years ago
Girls Characteristics Based On their Birth Star

ജന്മനക്ഷത്രം കണക്കാക്കുന്നത് എങ്ങനെയാണെന്ന് എല്ലാവർക്കുമറിയാം. ജനിക്കുന്ന സമയം കണക്കിലെടുത്താണ് ജന്മനക്ഷത്രം കണക്കാക്കുന്നത്. ജനിച്ച നക്ഷത്രം നോക്കി വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കും. അശ്വതി നക്ഷത്രത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ സ്വതവേ അഹങ്കാരികളായിരിക്കും. സ്വതവേ സൗന്ദര്യം കൂടുതലുള്ള ഇവര്‍ ദൈവത്തിന്‍റെ അനുഗ്രഹമുള്ളവരാണ്.ചാഞ്ചല്യമുള്ള മനസ്സിനുടമകളാണ് ഈ നക്ഷത്രത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍. സ്വയം പുകഴ്ത്തുന്ന സ്വഭാവം ഉണ്ടായിരിക്കും. അതേ സമയം മാതാപിതാക്കളെ ശ്രദ്ധിക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്‍പന്തിയിലായിരിക്കും. രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ വിശ്വസ്തരും ദൈവഭയമുള്ളവരുമാണ്. സുന്ദരികളായ ഈ നക്ഷത്രക്കാര്‍ രക്ഷിതാക്കളോടും മുതിര്‍ന്നവരോടും സ്നേഹം സൂക്ഷിക്കുന്നവരുമാണ്. പൊതുവേ സുന്ദരികളായ രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന കുട്ടികള്‍ സമ്പാദ്യശീലമുള്ളവരായിരിക്കും. സ്വന്തം വീട്ടിലെന്ന പോലെ ഭര്‍തൃഗൃഹത്തിലും സല്‍സ്വഭാവികളെന്ന് പേരെടുക്കുന്നവരാണ് മകയിരം നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍. ആചാര അനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ നക്ഷത്രക്കാര്‍ക്ക് എല്ലാ വിഷയങ്ങളിലും ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കും.

Category

🗞
News

Recommended