• 8 years ago
The practice of female sunnath is not happening only in faraway Africa. It is not just being practiced in tribal societies too. From new born babies to young girls aged 6 and 7 to adult women are regularly being cut here in Kerala.


പെണ്‍കുട്ടികളുടെ ജനനേന്ദ്രിയം ഛേദിക്കുന്ന ചേലകര്‍മ്മം എന്ന ക്രൂരമായ ആചാരം കേരളത്തിലും നടക്കുന്നുണ്ട് എന്ന വാര്‍ത്ത വണ്‍ഇന്ത്യ മലയാളം നേരത്തെ പുറത്ത് വിട്ടിരുന്നു. കോഴിക്കോട് അടക്കം കേരളത്തിന്റെ പലഭാഗത്തും കുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്ന സ്ത്രീകളെ വരെ ചേലാകര്‍മ്മം നടത്തുന്നുണ്ട് എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. അതിക്രൂരവും പൈശാചികവുമായ ഈ നടപടി കേരളത്തിലുമുണ്ടെന്ന വിവരം ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവാത്തത് ആണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ആരോഗ്യപ്രശ്നം കൊണ്ട് മാത്രമല്ല,സ്ത്രീത്വത്തിന് മേലുള്ള കടന്നാക്രമണം എന്ന നിലയിലും ഇതിനെ ശക്തമായി എതിര്‍ക്കണമെന്ന് കെകെ ശൈലജ അഭിപ്രായപ്പെട്ടു.

Category

🗞
News

Recommended