Skip to playerSkip to main contentSkip to footer
  • 1/22/2018
ആള്‍ക്കൂട്ടത്തിനിടയില്‍ തന്നെ തിരിച്ചറിയുന്നവര്‍ ചിരിച്ചാല്‍, തിരിച്ചൊരു ചിരി സമ്മാനിക്കാന്‍ കവിത നായര്‍ എന്നും ശ്രദ്ധിക്കും. കാരണം, അവരൊക്കെ കാരണമാണ് ഇന്ന് താന്‍ സെലിബ്രിറ്റി ആയത് എന്ന് കവിതയ്ക്കറിയാം. ടെലിവിഷന്‍ അവതരണ രംഗത്ത് നിന്ന് സീരിയലിലെത്തി.. ബിഗ് സ്‌ക്രീനിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച കവിത ഇപ്പോള്‍ പുതിയ സീരിയല്‍ ലഭിച്ച കഥാപാത്രത്തിന്റെ സന്തോഷത്തിലാണ്.2002 ല്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന പൊന്‍പുലരി എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം. സാരിയൊക്കെ ഉടുത്ത് വലിയ കുട്ടിയായി വന്നിരുന്ന് പരിപാടി അവതരിപ്പിച്ചതോടെ ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞു. പൊതുവെ പ്രായമായവര്‍ അവതരിപ്പിച്ചിരുന്ന പരിപാടിയായിരുന്നു അത്. പക്ഷെ ഒരു കൗമാരക്കാരി സാരിയൊക്കെ ഉടുത്ത് വന്നിരുന്ന് പരിപാടി അവതരിപ്പിച്ചതോടെ അത് ക്ലിക്കായി.
Kavitha Nair: Ayalathe Sundari shows that women are not the weak ones anymore

Recommended