Skip to playerSkip to main contentSkip to footer
  • 12/11/2017
Jayan Controversy: Facebook Video Against Uma Nair

അന്തരിച്ച നടൻ ജയനെച്ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. സീരിയല്‍ താരം ഉമ നായർക്ക് മറുപടിയുമായി നടനും ജയൻറെ സഹോദര പുത്രനുമായ ആദിത്യൻ രംഗത്ത്. തൻറെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ആദിത്യൻറെ പ്രതികരണം. ഉമ നായർ തന്റെ കുടുംബവുമായി ബന്ധപ്പെട്ട് പറ‍ഞ്ഞ കാര്യം എല്ലാം കുടുംബാംഗങ്ങളെയും വിഷമിപ്പിക്കുന്ന കാര്യമാണെന്ന തുടക്കത്തോടെയാണ് അദ്ദേഹത്തിന്റെ വീഡിയോ ആരംഭിക്കുന്നത്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്നും എന്ന പരിപാടിയില്‍ കഴിഞ്ഞ ദിവസം ഉമ അതിഥിയായെത്തിയിരുന്നു. ജയൻറെ അനുജൻറെ മകള്‍ എന്ന് പറഞ്ഞാണ് റിമി ടോമി ഉമയെ പരിചയപ്പെടുത്തിയത്. ഇതിനെതിരെ ജയൻറെ അനുജനയാ സോമൻ നായരുടെ മകള്‍ ലക്ഷ്മി ശ്രീദേവി രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച് ഉമയുടെ ഒരു വീഡിയോയും വന്നിരുന്നു. എല്ലാ ആരോപണങ്ങളെയും തള്ളി തെളിവുകള്‍ സഹിതമാണ് ഉമ രംഗത്തുവന്നത്. ഈ സാഹചര്യത്തിലാണ് ആദിത്യൻറെ വീഡിയോ. ഉമയെ താൻ മോശക്കാരിയായി ചിത്രീകരിക്കുന്നതല്ല, ഉമ ചിലപ്പോൾ ബന്ധുവായിരിക്കാം പക്ഷേ അത് പറയുന്നതിൽ ഒരു മര്യാദവേണമെന്ന് ആദിത്യൻ ജയൻ പ്രതികരിച്ചു. 27 വർഷത്തെ പക്വത ഉമ നായർ കാണിക്കണെന്നും അദ്ദേഹം പറഞ്ഞു.

Category

🗞
News

Recommended