• 7 years ago
Kerala PSC Introducing New Rules In Exams

പരമ്പരാഗത പരീക്ഷാ സമ്പ്രദായങ്ങള്‍ മാറ്റാനൊരുങ്ങി കേരള പിഎസ് സി. ഒറ്റ വാക്കിൽ ഉത്തരമെഴുതുന്ന പരമ്പരാഗത പരീക്ഷാ സമ്പ്രദായം ഒഴിവാക്കി, വിവരണാത്മക പരീക്ഷ നിർബന്ധമാക്കാനാണ് പിഎസ് സിയുടെ തീരുമാനം. കാണാപ്പാഠം പഠിച്ച് ഒറ്റവാക്കിൽ ഉത്തരമെഴുതുന്ന രീതി ഉദ്യോഗാർഥിയുടെ നൈപുണ്യമളക്കാൻ പ്രാപ്തമല്ലെന്നാണ് പിഎസ് സിയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പരീക്ഷ സംവിധാനങ്ങളിൽ അടിമുടി മാറ്റം വരുത്താൻ പിഎസ് സി തീരുമാനിച്ചിരിക്കുന്നത്. പിഎസ് സിയുടെ പരിഷ്കരിച്ച പരീക്ഷ സംവിധാനം 2018 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. 2018 മാർച്ചോടെ നിലവിലെ പരീക്ഷാ സംവിധാനം പൂർണ്ണമായും എടുത്തുകളയും. പിഎസ് സിയുടെ പുതിയ തീരുമാനപ്രകാരം മിക്ക തസ്തികകളിലേക്കും രണ്ട് ഘട്ടങ്ങളിലായാകും പരീക്ഷ നടത്തുക. ഇതിൽ വിവരാണത്മക പരീക്ഷയും ഉൾപ്പെടും. അപേക്ഷകരുടെ ബാഹുല്യം കുറയ്ക്കാനും നിലവാരും ഉറപ്പാക്കാനുമാണ് രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്തുന്നത്.

Category

🗞
News

Recommended