• 5 years ago
വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ പെരുമ ഉയര്‍ത്തിയാണ് ശ്രീധന്യ സുരേഷ് സിവില്‍ സര്‍വീസില്‍ അഭിമാന നേട്ടം കരസ്ഥമാക്കിയത്. അഖിലേന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് കരസ്ഥമാക്കിയാണ് ചരിത്രത്തില്‍ ഇടം പിടിച്ചത്. ഇന്നിതാ ആ ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമിതയായിരിക്കുന്നു. ഉടന്‍ തന്നെ അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ശ്രീധന്യ ചുമതലയേല്‍ക്കും.

Category

🗞
News

Recommended