• 7 years ago
ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ കേരളത്തിൽ വൻ കോലാഹലങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകൻ ദുബായിൽ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം പ്രതിപക്ഷ കക്ഷികളും ഏറ്റെടുത്തതോടെ നിയമസഭയും പ്രക്ഷുബ്ധമായി.അതിനിടെ, കോടിയേരിയുടെ രണ്ടാമത്തെ മകൻ ബിനീഷ് കോടിയേരിക്കെതിരെയും മുൻ മന്ത്രി ഇപി ജയരാജന്റെ മകൻ ജിതിൻ രാജിനെതിരെയും ദുബായിൽ കേസുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഇപി ജയരാജന്റെ മകൻ ജിതിൻ രാജിനെതിരെ കേസുണ്ടെന്നായിരുന്നു ആരോപണം.
Media report about the case which against to E P Jayarajan's son

Category

🐳
Animals

Recommended