• 8 years ago
നടനും മിമിക്രി താരവുമായ കലാഭവന്‍ അബി (54) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തില്‍ മിമിക്രി കസെറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയ നടനായിരുന്നു. അമ്പതിലേറെ സിനിമകളില്‍‌ അഭിനയിച്ചിട്ടുണ്ട്. യുവ നടന്‍ ഷൈന്‍ നിഗം മകനാണ്. ര​ക്ത​ത്തി​ൽ പ്ലേ​റ്റ്ല​റ്റു​ക​ൾ കു​റ​യു​ന്ന രോ​ഗ​ത്തി​ന് അബി ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ബി​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ലാ​ഭ​വ​നി​ലൂ​ടെ മി​മി​ക്രി​രം​ഗ​ത്തെ​ത്തി​യ അ​ബി ത​ന​താ​യ മി​ക​വു​ക​ളി​ലൂ​ടെ മി​മി​ക്രി രം​ഗ​ത്തെ അ​ഗ്ര​ഗ​ണ്യ​നാ​യി മാ​റു​ക​യാ​യി​രു​ന്നു. മി​മി​ക്രി​യി​ൽ നി​റ​ഞ്ഞു നി​ന്ന പ​ല ക​ലാ​കാ​രന്മാരും സി​നി​മ​യി​ൽ മു​ൻ​നി​ര നാ​യ​ക​ൻ​മാ​രാ​യ​പ്പോ​ൾ അ​ബി പ​ല​പ്പോ​ഴും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല. ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ഹാ​പ്പി വെ​ഡ്ഡിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ബി മ​ട​ങ്ങി​യെ​ത്തി​യി​രു​ന്നു. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. അടുത്തിടെ ദിലീപ് വിവാദത്തിലും അബിയുടെ പ്രതികരണം ശ്രദ്ധേ നേടിയിരുന്നു. മഞ്ജു വാര്യര്‍ക്ക് മുമ്പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്ന ആരോപണത്തിലായിരുന്നു അബിയുടെ പ്രതികരണം.

Category

🗞
News

Recommended