• 7 years ago
Dileep's Chargesheet: Details Out

നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ദിലീപിനെതിരെ സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്താനാണ് ദിലീപ് പള്‍സർ സുനിയോട് ആവശ്യപ്പെട്ടത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യം ഉണ്ടായിരുന്നു. ദിലീപും ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനും തമ്മിലുള്ള ബന്ധത്തെപ്പറ്റി മുൻ ഭാര്യ മഞ്ജു വാര്യരെ അറിയിച്ചത്. ക്വട്ടേഷന്‍ നല്‍കിയത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ നടിയുടെ വിവാഹം തീരുമാനിച്ചതോടെയാണ് പെട്ടെന്ന് നടപ്പിലാക്കാന്‍ പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടതത്രെ. അതി ക്രൂരമായ കാര്യങ്ങള്‍ ആണ് ദിലീപ് ആവശ്യപ്പെട്ടത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്തായാലും അത്രയും ക്രൂരത നടിക്ക് അനുഭവിക്കേണ്ടി വന്നില്ല.കൂട്ട ബലാത്സംഗം നടത്തി, അതിന്റെ വീഡിയോ ചിത്രീകരിക്കാന്‍ ആയിരുന്നു ദിലീപ് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇത് ശരിയാണെങ്കില്‍ കേരള സമൂഹം ഒരിക്കലും ദിലീപിന് മാപ്പ് നല്‍കില്ല. പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം പോലീസ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയിട്ടുള്ളത്.

Category

🗞
News

Recommended