'ബംഗാളികള്‍' കേരളത്തിലേക്ക് വരുന്നത് വെറുതെയല്ല

  • 7 years ago
In Kerala, jobs are as plenty as the wages are high — a farm hand earns as much as Rs 800-900 per day — and that has attracted thousands of people from UP, Odisha, West Bengal, Assam, Rajasthan, Jharkhand etc.
പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ എന്താണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ. പഴയ അധ്വാനികളുടെ നാട് ഇപ്പോള്‍ സാമ്പത്തിക ഭദ്രതയിലും അലങ്കാരത്തിലും ആത്മവിശ്വാസം കൊള്ളുമ്പോള്‍ മറ്റൊരു സമൂഹം കേരളത്തില്‍ നിറഞ്ഞിരിക്കുന്നു. ബംഗാളികള്‍ എന്ന് മലയാളികള്‍ ഓമന പേരിട്ടിരിക്കുന്ന ഇതര സംസ്ഥാനക്കാര്‍.. എന്താണ് ഇവര്‍ കേരളത്തിലേക്ക് ഒഴുകാന്‍ കാരണം. 14 ജില്ലകളിലും ഇന്ന് ബംഗാളികള്‍ നിറഞ്ഞിരിക്കുന്നു. ഇവരില്ലാതെ ഇന്ന് കേരളത്തില്‍ ഒരു ജോലിയും നടക്കില്ല. കൂറ്റന്‍ കെട്ടിടങ്ങള്‍ മുതല്‍ ഓട് മേഞ്ഞ കൊച്ചുവീടുകള്‍ വരെ നിര്‍മിക്കുന്നത് ബംഗാളികളാണ്. 30 ലക്ഷത്തോളം മലയാളികള്‍ വിദേശത്താണ്. ഇത്രയും തന്നെ ബംഗാളികള്‍ കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നിട്ടുമുണ്ടെന്ന് പഠനം തെളിയിക്കുന്നു. രാജ്യത്തെ 25 സംസ്ഥാനങ്ങളിലെ 194 ജില്ലകളില്‍ നിന്നുള്ളവര്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും എട്ട് സംസ്ഥാനക്കാരാണ്. തമിഴ്‌നാട്, കര്‍ണാടക, ഒഡീഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, അസം. കൂടുതലും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നുള്ളവര്‍. അതുകൊണ്ടാകണം അന്യസംസ്ഥാനക്കാര്‍ക്ക് പൊതുവെ ബംഗാളികള്‍ എന്ന് വിളിപ്പേര് വന്നത്.

Recommended