Skip to playerSkip to main contentSkip to footer
  • 7/15/2020
Hurt But Not Joining BJP Says Sachin Pilot
രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷന്‍ എന്നീ പദവികളില്‍ നിന്നും നീക്കപ്പെട്ട സച്ചിന്‍ പൈലറ്റിന്റെ അടുത്ത ചുവട്വയ്പ് എന്ത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇന്ത്യന്‍ രാഷ്ട്രീയം. ബിജിപിയിലേക്കില്ല എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. താന്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസ് നേതാവ് തന്നെയാണ്.ബി.ജെ.പിയില്‍ ചേരുകയെന്ന ലക്ഷ്യത്തോടെയല്ല പാര്‍ട്ടി വിട്ടത്.ബി.ജെ.പിയുമായി ഒരിക്കലും സഹകരിക്കില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി തന്നെയായിരിക്കും തന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെന്നും പൈലറ്റ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ബി.ജെ.പിയുടെ ഒരു നേതാക്കളുമായും ഞാന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിട്ടില്ല. ബി.ജെ.പി നേതാക്കളുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നും സച്ചില്‍ പൈലറ്റ് പറയുന്നു.

Category

🗞
News

Recommended