• 6 years ago
I always wanted to act but I’m not a very strong person. I take criticism very personally. I get very upset says Kalyani Priyadarshan

അച്ഛന്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ അറിയപ്പെടുന്ന സംവിധായകന്‍.. അമ്മ അറിയപ്പെടുന്ന സൗത്ത് ഇന്ത്യന്‍ നായിക.. എന്നിട്ടും സിനിമയില്‍ വരാന്‍ ഭയമായിരുന്നു എന്ന് കല്യാണി പ്രിയദര്‍ശന്‍. വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കുന്ന താന്‍ വളരെ ലോലയാണെന്നാണ് താരപത്രി പറഞ്ഞത്.സിനിമ തന്നെയായിരുന്നു അന്തിമമായ ലക്ഷ്യം. പക്ഷെ ഒരു നല്ല തുടക്കത്തിന് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു എന്ന് കല്യാണി പറയുന്നു. നല്ല കഥയും നല്ല സംവിധായകനും നല്ല നിര്‍മാതാവുമാണെങ്കില്‍ ചെയ്യാം എന്നായിരുന്നു കണക്കുകൂട്ടല്‍.സിനിമയിലേക്ക് കടക്കാന്‍ എല്ലാവരും പ്രയാസപ്പെടുമ്പോള്‍ എനിക്കത് ഒരു 'യെസ്' എന്ന വാക്ക് കൊണ്ട് സാധിക്കുമായിരുന്നു. പക്ഷെ സമ്മര്‍ദ്ദങ്ങളുണ്ടാവും. അതൊക്കെ കടന്ന് വന്നാലും വിമര്‍ശനങ്ങളെ ഭയമാണ്. സിനിമ തന്നെയായിരുന്നു അന്തിമമായ ലക്ഷ്യം. പക്ഷെ ഒരു നല്ല തുടക്കത്തിന് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു എന്ന് കല്യാണി പറയുന്നു.തീര്‍ച്ചയായും ഒരു തുടക്കകാരിയുടെ വെല്ലുവിളി തനിക്കുണ്ടായിരുന്നു എന്ന് കല്യാണി പറയുന്നു. ഭാഷയായിരുന്നു പ്രധാന പ്രശ്‌നം. തമിഴും മലയാളവും എനിക്കറിയാം.

Recommended