• 6 years ago
"റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ ഒരിക്കലും മാപ്പ് പറയില്ല " -രാഹുല്‍ ഗാന്ധി

എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗാന്ധിയെന്നാണ് മാപ്പുപറയില്ല. മാപ്പ് പറയേണ്ടത് മോദിയാണ് അമിത് ഷായാണ്.- ഭാരത് ബച്ചാവോ റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യവാക്കുകളായിരുന്നു ഇത്. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അദ്ദേഹം നടത്തിയ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന ബിജെപി നേതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടാണ് ഈ പരാമര്‍ശം.
സോണിയ ഗാന്ധിയെയും മന്‍മോഹന്‍ സിങിനെയും സാക്ഷി നിര്‍ത്തിാണ് രാഹുല്‍ ഗാന്ധി വളരെ ശക്തമായ ഭാഷയില്‍ തന്നെ ബിജെപി നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ ഒരിക്കലും മാപ്പ് പറയില്ലെന്നാണ് രാഹുല്‍ പറഞ്ഞത്


Category

🗞
News

Recommended