• 7 years ago
T V Prasad who works as a journalist in Asianet news lead to the resignation of Former minister Thomas Chandy.

ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് ഗതാഗതമന്ത്രിയായിരുന്ന തോമസ് ചാണ്ടി രാജിവെച്ചത്. കായല്‍ കയ്യേറ്റവും ഭൂമി നികത്തലും സംബന്ധിച്ച അഴിമതിക്കഥകള്‍ പുറത്തുവരുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഏഷ്യാനെറ്റ് ന്യൂസിലെ ടി വി പ്രസാദാണ് തോമസ് ചാണ്ടിയുടെ അഴിമതിക്കഥകള്‍ വെളിച്ചത്തുകൊണ്ടുവരുന്നത്. തോമസ് ചാണ്ടിയെ പോലെ ഉള്ള ഒരു ശതകോടീശ്വരന്റെ ഒരു പ്രലോഭനത്തിലും ഭീഷണിയിലും വീഴാതെ പ്രസാദ് നടത്തി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ കേരള മാധ്യമ ചരിത്രത്തില്‍ രേഖപ്പെടുത്തും എന്ന് ഉറപ്പാണ്. ആഗസ്റ്റിലാണ് തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വാർത്തകള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ പ്രസാദിന് പലഭാഗത്തുനിന്നും ഭീഷണികളുണ്ടായിരുന്നു. പക്ഷേ അതിനൊന്നും പ്രസാദിൻറെ നിശ്ചയദാർഡ്യത്തെ കീഴ്പ്പെടുത്താനായില്ല.
കണ്ണൂരിലെ കരിവള്ളൂര്‍ സ്വദേശിയാണ് ടിവി പ്രസാദ്. പയ്യന്നൂര്‍ കോളേജില്‍ നിന്ന് ബിരുദം നേടി, പിന്നീട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പാലയാട് കാമ്പസ്സില്‍ നിന്ന് നിയമത്തിലും ബിരുദം. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടി.

Category

🗞
News

Recommended