• 4 years ago
ഇന്ത്യൻ ടീമിൽ എല്ലാ താരങ്ങളും മിസ് ചെയ്യുന്നത് മഹേന്ദ്രസിംഗ് ധോണിയെ ആകും. ധോണിയെ ഒരുപാട് മിസ് ചെയ്യുന്നതായി സ്പിന്നര്‍ കുല്‍ദീപ് യാദവ് പറഞ്ഞു. നേരത്തേ ചാഹലും ഇതേ അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിരുന്നു. ധോണിയുടെ പരിചയ സമ്പത്ത് ടീമിന് മുതല്‍കൂട്ടായിരുന്നുവെന്നാണ് കുല്‍ദീപ് തുറന്ന് പറയുന്നത്.

‘മഹി ഭായിയുടെ പരിചയസമ്പത്ത് ടീമിന് ഏറെ പ്രയോജനം ചെയ്തിരുന്നു. അതുപോലൊരു താരം കളിക്കാത്തത് എന്തായാലും മിസ് ചെയ്യും. വിക്കറ്റിന് പിന്നിൽ കെ എല്‍ രാഹുലും റിഷഭ് പന്തും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. എങ്കിലും ധോണിയെ മിസ് ചെയ്യുന്നുണ്ട്’, എന്ന് കുല്‍ദീപ് വ്യക്തമാക്കി.

ധോണി ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനു ശേഷം കളിച്ചിട്ടില്ല. പിന്നീട് ഇന്നുവരെ ധോണി നീലക്കുപ്പായം അണിഞ്ഞിട്ടില്ല. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ധോണി ഇനി ഇന്ത്യയ്ക്കായി കളിക്കുക. ടി20 ലോകകപ്പ് നേടി വിരമിക്കുക എന്നതാകും ധോണിയുടെ ലക്ഷ്യമെന്നും ഫാൻസ് പറയുന്നു. എന്തായാലും ധോണിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.

Category

🗞
News

Recommended