അച്ഛനുമായി വഴക്കിട്ട് മോഹന്‍ലാലിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച മുന്നാം ക്ലാസുകാരനായ ഒരു കൊച്ചു പയ്യന്റെ കഥ കേൾക്കണോ ? ആ കൊച്ചു പയ്യൻ ഇന്ന് മലയാളത്തിലെ ഒരു സംവിധായകനാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനുപ് സത്യനാണ് അന്നത്തെ ആ കുസൃതി.
ആദ്യ സിനിമയായ 'വരനെ ആവശ്യമുണ്ട് എന്ന ചിത്രം കണ്ട് മോഹന്‍ലാല്‍ തന്നെ വിളിച്ച അനുഭവം പങ്കുവച്ചുകൊണ്ടാണ് ബാല്യകാലത്തെ രസകരമായ സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു തിരക്കഥയിലെ സന്ദർഭങ്ങൾ പോലെയാണ് അനൂപ് സത്യന്റെ കുറിപ്പ്.
'1993, അന്തിക്കാട്: ഞാന്‍ അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു. അച്ഛനുമായി ആശയപരമായി ചില തർക്കങ്ങളും വഴക്കും ഉണ്ടായതിനെ തുടർന്ന് വീടുവിട്ടിങ്ങി മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ തീരുമാനിക്കുന്നു. അച്ഛന് ഇത് തമാശയായി തോന്നി. ഉടനെ തന്നെ അച്ഛന്‍ മോഹന്‍ലാലിനെ വിളിച്ചു. എന്നിട്ട് എന്റെ കയ്യില്‍ റിസീവര്‍ തന്നിട്ട് മോഹന്‍ലാലിന് നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു.
ആ സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള പക്വത എനിക്കന്ന് ഉണ്ടായിരുന്നില്ല. ഒരു കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അദ്ദേഹം അന്ന് ചിരിച്ച ചിരി ഞാന്‍ ഇന്നും ഓര്‍ക്കുന്നു. 2020 - ഇന്ന് അന്തിക്കാടിന് സമീപം എവിടെയോ ഞാന്‍ കാര്‍ ഒതുക്കി, ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു, എന്റെ സിനിമ അദ്ദേഹത്തിന് ഏറെ ഇഷ്ടമായെന്ന് പറഞ്ഞു. ഞാൻ ചിരിച്ചു. അദ്ദേഹത്തിന്റെ ചിരി ഇന്നും അങ്ങനെ തന്നെ.' അനൂപ് സത്യൻ കുറിച്ചു.
#സിനിമ, #സിനിമ താരങ്ങൾ, #മോഹൻലാൽ, #അനൂപ് സത്യൻ

Category
🗞
News