• 4 years ago
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്റിങ് താരങ്ങളാണ് സച്ചിൻ ടെൻഡുൽക്കറും വിരാട് കോലിയും. അതിനാൽ തന്നെ പലപ്പോഴും ഇവരിൽ ആരാണ് മികച്ചതാരമെന്ന രീതിയിൽ താരതമ്യങ്ങളും അഭിപ്രായങ്ങളും വരുന്നത് പതിവാണ്. ക്രിക്കറ്റിൽ സച്ചിൻ തീർത്ത ഓരോ റെക്കോഡുകളും കോലി തകർക്കുമ്പോൾ തന്നെ പലതും കോലിക്ക് അപ്രാപ്യമാണ്. അതിനാൽ തന്നെ ചിലർ ഏറ്റവും മികച്ച താരമായി സച്ചിനെ ചൂണ്ടികാണിക്കുമ്പോൾ മറ്റു ചിലർക്കത് കോലിയാണ്.

Category

🗞
News

Recommended