• 4 years ago
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് സംഭവിച്ച വലിയ തോൽവി കനത്ത ആഘാതമാണ് ഇന്ത്യൻ ടീമിനേൽപ്പിച്ചത്.ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു വിജയങ്ങള്‍ക്കു ശേഷം ഇന്ത്യക്കു നേരിട്ട ആദ്യ പരാജയമാമായിരുന്നു ന്യൂസിലൻഡിൽ സംഭവിച്ചത്. അത് മാത്രമല്ല ഒന്ന് പൊരുതിനോക്കാൻ പോലും സാധിക്കാതെ ദയനീയമായ രീതിയിലായിരുന്നു ഇന്ത്യയുടെ പരാജയം.

ന്യൂസിലൻഡ് പരമ്പരക്ക് ശേഷം ഇനി എട്ട് മാസങ്ങൾ കഴിഞ്ഞ് കരുത്തരായ ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിലാണ് ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയുള്ളത്. ന്യൂസിലൻഡിൽ സംഭവിച്ച തോൽവിക്ക് സമാനമായി ഓസ്ട്രേലിയയിലും സംഭവിക്കാതിരിക്കാൻ ടീമിന് സംഭവിക്കാതിരിക്കാൻ ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ടെസ്റ്റ് ടീം സ്പെഷ്യലിസ്റ്റ് ബാറ്റിങ്ങ് താരമായ വിവിഎസ് ലക്ഷ്മൺ.

ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലെ തോൽവി ഒഴികഴിവുകൾ പറഞ്ഞ് കോലി ന്യായികരിക്കാതിരുന്നത് നല്ല കാര്യമാണെന്ന് ലക്ഷ്മൺ പറഞ്ഞു.ടെസ്റ്റ് പരമ്പരയിലേറ്റ 2-0ന്റെ പരാജയം കോലി അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടു പ്രശ്‌നം തീരുന്നില്ല. എവിടെയാണ് നമുക്ക് പിഴച്ചതെന്നു തിരിച്ചറിയുകയും ഇതു പരിഹരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

ഈ വര്‍ഷം ഡിസംബര്‍ വരെ ഇന്ത്യക്കു ഇനി ടെസ്റ്റ് പരമ്പരകളൊന്നുമില്ല. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡില്‍ സംഭവിച്ച ദുരന്തം എഴുതിതള്ളാൻ സാധ്യതയുണ്ട്. അത്തരത്തിൽ ഈ തോൽവി മറക്കുകയാണെങ്കിൽ ന്യൂസിലാന്‍ഡില്‍ നേരിട്ടതു പോലെയൊരു ദുരന്തമായിരിക്കും ഓസ്‌ട്രേലിയയിലും ഇന്ത്യയെ കാത്തിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരേ തങ്ങള്‍ക്കു സംഭവിച്ച വീഴ്ചയെക്കുറിച്ച് ടീമിന് തീര്‍ച്ചയായും ഓര്‍മയുണ്ടാവണമെന്നും അത് മനസ്സിൽ വെച്ചായിരിക്കണം ഓസീസിനെതിരെ കളിക്കേണ്ടതെന്നും എങ്കിൽ മാത്രമെ പ്രകടനം മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളുവെന്നും ലക്ഷ്മൺ പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരേ നാലു ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുന്നത്. ഇവയിലൊന്നു ടെസ്റ്റ് ഡേ-നൈറ്റുമായിരിക്കും.
#Cricket #India-Newzealand

Category

🗞
News

Recommended