• 4 years ago
ന്യൂസിലൻഡിനെതിരെ നിർണായകമായ രണ്ടാം ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി.പരിക്ക് മൂലം ഇന്ത്യയുടെ വിശ്വസ്ത ബൗളർ ഇഷാന്ത് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ജനുവരിയില്‍ രഞ്ജി ട്രോഫി മത്സരത്തിനിടെ വലത് കണങ്കാലിനേറ്റ പരിക്ക് വഷളായതായാണ് റിപ്പോർട്ട്. ഇതോടെ രണ്ടാം ടെസ്റ്റിൽ ഇഷാന്തിന് പകരം ഉമേഷ് യാദവ് പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചേക്കും. എന്നാൽ ഇഷാന്തിന്റെ പരിക്കിനെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.

ഇന്ത്യന്‍ ടീമിന്റെ നെറ്റ് സെഷനില്‍ ഇഷാന്ത് പങ്കാളിയായിരുന്നെങ്കിലും താരം പരിശീലനത്തിന് ഇറങ്ങിയില്ലെന്നാണ് വിവരം.നേരത്തെ ഇടതുകാലില്‍ നീര്‍ക്കെട്ട് ബാധിച്ചതിനെ തുടര്‍ന്ന് യുവതാരം പൃഥ്വി ഷായും കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയിരുന്നില്ലെങ്കിലും പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് അറിയുന്നത്.

ഇഷാന്ത് പരിക്ക് മൂലം പിന്മാറുകയാണെങ്കിൽ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കത് കനത്ത തിരിച്ചടിയാവും. ആദ്യ ടെസ്റ്റ് മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ ഇഷാന്താണ് നിലവിൽ ടെസ്റ്റിൽ ഏറ്റവും ഫോമിലുള്ള ഇന്ത്യൻ ബൗളർ. ബൗളറെന്ന നിലയിൽ ബു‌മ്രയുടെ നിറം മങ്ങിയ പ്രകടനത്തിനൊപ്പം ഇഷാന്തിന്റെ അഭാവവും കൂടി സംഭവിക്കുകയാണെങ്കിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായിരിക്കും അതെന്നാണ് കണക്കാക്കപ്പെടുന്നത്.
#IshanthSharma

Category

🗞
News

Recommended