• 4 years ago
പുതിയ കാലത്തെ റീമിക്സുകളോടുള്ള അതൃപ്തി തുറന്നു പറഞ്ഞിരിയ്ക്കുകയാണ് സംഗീത സംവിധായകൻ എആർ റഹ്‌മാൻ. 1998ൽ പുറത്തിറങ്ങിയ 1948 എർത്ത് എന്ന സിനിമയ്ക്കായ് എആർ റഹ്‌മാൻ സംഗീതം നൽകിയ 'ഈശ്വർ അല്ലാഹ്' എന്ന ഗാനത്തിന്റെ റീമിക്സ്‌ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു എആർ റഹ്‌മാന്റെ പ്രതികരണം. റീമിക്സുകൾ ഒരിക്കലും യഥാർത്ഥ ഗാനത്തിന് പകരമാകില്ല എന്ന് എആർ റഹ്‌മാൻ പറയുന്നു.

'ഒരിക്കലും റീ മിക്സുകൾ യഥാർത്ഥ ഗാനങ്ങൾക്ക് പകരമാകില്ല, എന്നാൽ അത് തെറ്റാണെന്ന് ഞാൻ പറയില്ല. പക്ഷേ ലക്ഷക്കണക്കിന് ആളുകൾ തുടർച്ചയായി ഇത് തന്നെ ചെയ്യുമ്പോൾ ആവർത്തന വിരസത തോന്നുന്നുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമാണ് ഈശ്വർ അള്ളഹ്. ജാവേദ് അക്തറാണ് ആ ഗാനത്തിന് വരികൾ എഴുതിയത്. റീമിക്സ് ചെയ്ത് അവർ ആ ഗാനത്തിലെ സംഗീതത്തെ കൊന്നുകളഞ്ഞു.

ഒരു ഗാനം റീമിക്സ് ചെയ്യുമ്പോൾ അതിന്റെ യഥാർത്ഥ അവകാശികളിൽനിന്നും അനുവാദം വാങ്ങണം. ഏറെ അധ്വാനിച്ചാണ് സംഗീത സംവിധായകർ ഒരു ഗാനം ചിട്ടപ്പെടുത്തുന്നത്. സംഗീത സംവിധായകർ മാത്രമല്ല, ഗാനരചൈതാക്കളുടെയും സംഗീത കലാകാരൻമാരുടേയും അഭിനയതാക്കളുടെയും അങ്ങനെ ഒരുപാടുപേരുടെ അധ്വാനമുണ്ട് ഒരു ഗാനത്തിന് പിന്നിൽ.

റിമിക്സ് ചെയ്യുമ്പോൾ യഥാർത്ഥ സംഗീത സാംവിധാകരുടെ പേരുപോലും പലരും ക്രെഡിറ്റ് ആയി നൽകാറില്ല. അതൊരിക്കലും ശരിയല്ല. മാറുന്ന കാലത്തിനനുസരിച്ച് നിരവധി റീ മിക്സുകൾ വരുന്നുണ്ട് എന്നാൽ അതിൽ പലതും സംഗീതത്തെ കൊല്ലുകയാണ്'. ബോളിവുഡിൽ എആർ റ‌ഹ്‌മാൻ നിർമ്മിക്കുന്ന ആദ്യ സിനിമ 99 സോങ്‌സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം തുറന്നുപറഞ്ഞത്. വിശ്വേഷ് കൃഷ്ണമൂർത്തി സംവിധനം ചെയ്തിരിക്കുന്ന സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത് എആർ റഹ്‌മാനാണ്.
#ARRahman

Category

🗞
News

Recommended