• 4 years ago
മോഹൻലാലിന്റെ രാഷ്ട്രീയം വലിയ വിവാദമയി മാറിയതാണ്. മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയാവും എന്നുവരെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സാമയത്ത് വാർത്തകൾ വന്നു. എന്നാൽ അതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമായിരുന്നു. ഇപ്പോഴും ബിജെപിയോട് ചേർത്താണ് മോഹൻലാലിന്റെ രാഷ്ട്രീയത്തെ പലരും കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള സൗഹൃദവും ഇതിന് ഒരു കാരണമാണ്.

എന്നാൽ കോളേജ് പഠന കാലത്തെ മോഹൻലാലിന്റെ രാഷ്ട്രീയത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിയ്ക്കുകയാണ് നടനും മോഹൻലാലിന്റെ കോളേജ് മേറ്റുമായ സന്തോഷ്. പഠന കാലത്ത് മോഹൻലാലുമായി ചില ചേർച്ചക്കുറവുകൾ ഉണ്ടായിരുന്നു എന്നും മോഹൻലാൽ എസ്എഫ്ഐക്കാരനായിരുന്നു എന്നതായിരുന്നു അതിന് കാരണം എന്നും സന്തോഷ് പറയുന്നു.

'ഞാൻ പ്രീഡിഗ്രിയ്ക്കും ഡിഗ്രിയ്ക്കും പഠിച്ചത് തിരുവനന്തപുരം എംജി കോലേജിലാണ് ലാലും അതേ സമയത്ത് അവിടെ പഠിച്ചിരുന്നു. ഞാൻ കൊമേഴ്സും ലാൽ മാത്‌സ് ഡിപ്പർട്ട്മെന്റുമായിരുന്നു. ഞങ്ങൾ ഒരു ബാച്ചാണ്. അന്ന് ഞങ്ങളുടെ സൗഹൃദത്തിൽ രണ്ട് പാർട്ടിയുടെ പ്രശ്നം ഉണ്ടായിരുന്നു. ലാൽ എസ്‌എഫ്ഐയും ഞാൻ ഡിഎസ്‌യുമായിരുന്നു. ആതുകൊണ്ട് തന്നെ കോളേജിൽ ഞങ്ങൾ തമ്മിൽ വലിയ ചേർച്ച പോരായിരുന്നു'. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ഇരുവരുടെയും കോളേജ് കാലത്തെ കുറിച്ച് ഓർത്തെടുത്തത്. #സിനിമ. #സിനിമ താരങ്ങൾ. #മോഹൻലാൽ, #രാഷ്ട്രീയം

Category

🗞
News

Recommended