റോഡപകടങ്ങളെ പറ്റി ബോധവത്‌കരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റോഡ് വേൾഡ് സേഫ്‌റ്റി സീരീസിനുള്ള ഇന്ത്യ ലെജൻഡ്സ് ടീമിനെ പ്രഖ്യാപിച്ചു. ഏറെ കാലത്തിന് ശേഷം ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ അണിന്നിരക്കുന്ന മത്സരത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം മുൻ സൂപ്പർ താരങ്ങളും മത്സരിക്കും. ഇന്ത്യൻ വെടിക്കെട്ട് ബാറ്റിംഗ് താരമായ വിരേന്ദർ സേവാഗായിരിക്കും മത്സരത്തിൽ സച്ചിനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യുക.
തോളിന് പരിക്കുള്ള സച്ചിനോട് ക്രിക്കറ്റ് കളിക്കരുതെന്ന നിര്‍ദേശമുണ്ടെങ്കിലും അദ്ദേഹം ടൂർണമെന്റിൽ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. സച്ചിൻ സേവാഗ് കൂട്ടുകെട്ടിനെ പോലെ ഏറെ കാലത്തിന് ശേഷം യുവരാജ്-കൈഫ് കൂട്ടുകെട്ടും സീരീസിൽ വീണ്ടും ഒന്നിക്കും.ഇര്‍ഫാന്‍ പഠാന്‍, അജിത് അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍ എന്നിവരും ടീമിലുണ്ട്. സമീർ ഡിഗെയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പറാകുക. മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറും കളിക്കുന്നുണ്ട്.
മാര്‍ച്ച് 22ന് മുംബൈയിൽ ആരംഭിക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സിനെയാണ് ഇന്ത്യന്‍ ലെജന്‍ഡ്‌സ് നേരിടുന്നത്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ ലെജന്റ്സ് ടീമുകളാണ് ഇന്ത്യക്ക് പുറമെ ടൂർണമെന്റിലുള്ളത്.ഈ മാസം കാട്ടുതീയില്‍ വന്‍ നാശനഷ്ടമുണ്ടായ ഓസ്‌ട്രേലിയക്ക് കൈത്താങ്ങുന്നതിനായി മുന്‍ ഇതിഹാസങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് വൻ വിജയമായിരുന്നു.ഈ പശ്ചാത്തലത്തിലാണ് പഴയ താരങ്ങൾ വീണ്ടും കളിക്കളത്തിലിറങ്ങുന്നത്.
#സച്ചിൻ

Category
🗞
News