• 4 years ago
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. ഒരു ഫീല്‍ഗുഡ് എന്റര്‍ടെയിനറായി സിനിമ തീയറ്ററുകളിൽ മുന്നേറുകയാണ്. തെലുങ്ക് ചിത്രം ഹലോയിലൂടെയാണ് കല്യാണി സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ് സിനിമകളിലും അഭിനയിച്ചിരുന്നു.

മലയാളത്തിന്റെ പ്രിയ അഭിനയതാക്കളായ സുരേഷ് ഗോപിയ്ക്കും, ശോഭനയ്ക്കും, യുവ സൂപ്പർ താരം ദുൽഖറിനുമൊപ്പാണ് കല്യാണി മലയാള സിനിമയിൽ എത്തിയിരിയ്ക്കുന്നത്. അച്ഛൻ ഒരുക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലും കല്യാണി ഒരു കഥാപാത്രമായി എത്തുന്നുണ്ട്. സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭം തുറന്നു പറയുകയാണ് ഇപ്പോൾ താരം.

അഭിനയത്തിൽ മോഹൻലാലിന്റെ അതേ കഴിവ് തന്നെയാണ് പ്രണവിനും ലഭിച്ചിരിയ്ക്കുന്നത് എന്ന് കല്യാണി പറയുന്നത്. 'ഒരു ഷോട്ട് പറഞ്ഞുകൊടുത്താല്‍ അതിനെക്കുറിച്ച്‌ അധികം ചിന്തിക്കാതെ വളരെ ഭംഗിയായി അഭിനയിക്കും. എന്നാല്‍ ഞാന്‍ കുറെ ചിന്തിച്ച ശേഷമേ അഭിനയിക്കൂ. ലലങ്കിളും അപ്പുച്ചേട്ടനെ പോലെ ആനായാസമാണ് അഭിനയിച്ചിരുന്നതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ലാലങ്കിളിന്റെ കഴിവ് തന്നെയാണ് അപ്പുച്ചേട്ടനും കിട്ടിയിരിയ്ക്കുന്നത്.

സിനിമയിലെ ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത്. അപ്പുച്ചേട്ടന്റെ നായികാ കഥാപാത്രമാണ് ഞാന്‍. ഒന്നിച്ചഭിനയിക്കുമ്പോള്‍ പലപ്പോഴും ചിരിവരും. നീ ചിരിച്ചോ എന്ന് ഷോട്ട് കഴിയുമ്പോള്‍ അപ്പുച്ചേട്ടന്‍ ചോദിക്കും. മരക്കാറിന്റെ സെറ്റ് ശരിക്കും ഒരു കുടുംബ സംഗമം പോലെ ആയിരുന്നു'. കല്യാണി പറഞ്ഞു. ചിത്രത്തിലെ ഗാനരംഗത്തില്‍ നിന്നുളള കല്യാണിയുടെയും പ്രണവിന്റെയും സ്റ്റിലുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മാർച്ച് 26നാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ എത്തുന്നത്.

Category

🗞
News

Recommended