• 4 years ago
മലയാളികൾ അവേശത്തോടെ കാത്തിരിയ്ക്കുന്ന സിനിമയാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, പ്രിയദർശനും മോഹൻലാലും വീണ്ടും ഒന്നിയ്ക്കുന്നു, കേരള ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഒരു പടനായകന്റെ കഥ പറയുന്നു എന്നിങ്ങനെ നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. ഇപ്പോഴിതാ മോഹൻലാൽ സിനിമയെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിയ്ക്കുകയാണ്.

മരയ്ക്കാർ ഒരിക്കലും ഒരു തമാശ ചിത്രമായിരിയ്ക്കില്ല എന്ന് മോഹൻലാൽ പറയുന്നു. 'കുഞ്ഞാലി മരയ്ക്കാർ എനിയ്ക്ക് സ്കൂളിൽ ഒക്കെ പഠിച്ച ഓർമ്മയാണ്. അങ്ങനെ ഒരു സിനിമയും നേരത്തെ വന്നിട്ടുണ്ട്. സിനിമ ചിത്രീകരണം കഴിഞ്ഞിട്ട് ഒരു വർഷമായി. വിഎഫ്എക്സും സൗണ്ടും, മ്യൂസിക്കും ഒക്കെയായി പൊസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയായിരുന്നു. ഒരുപാട് സാധ്യതകൾ ഉപയോഗിച്ച സിനിമയാണ് മരയ്ക്കാർ. അത്രയും വലിയ സിനിമയാണ്

തമാശ ചിത്രമായിരിയ്ക്കില്ല മൂന്ന് മണികൂർ ദൈർഘ്യമുള്ള ഇമോഷണൽ സിനിമയാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. നമ്മൾ കണ്ടും കേട്ടുമറിഞ്ഞ കുഞ്ഞാലി മരയ്ക്കാരെ കുറിച്ചുള്ള അറിവുകളും പിന്നെ സിനിമയിൽ ഒരു സംവിധായകന് ഉപയോഗിവുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള ഭാവനയും. വലിയൊരു ക്യാൻവാസിൽ കുറച്ച് റിയലിറ്റിക്കായി ചെയ്ത സിനിമയാണ്. പ്രത്യേകിച്ചും സിനിമയിലെ യുദ്ധങ്ങൾ കാണുമ്പോൾ സത്യമാണ് എന്നായിരിയ്ക്കും തോന്നുക'. മോഹൻലാൽ പറഞ്ഞു.

മോഹലാലിന്റെ കരിയറിലെ തന്നെ വലിയ ചിത്രങ്ങളിൽ ഒന്നായിരിയ്ക്കും മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. തെന്നിന്ത്യയിൽനിന്നും ബോളിവുഡിനിന്നുമുൾപ്പടെ വലിയ താരനിര തന്നെയാണ് ചിത്രത്തിൽ വേഷമിട്ടിരിയ്ക്കിന്നത്. മാർച്ച് 26നാണ് സിനിമ തീയറ്ററുകളിൽ എത്തുന്നത്. ഇന്ത്യൻ ഭാഷകൾക്ക് പുറമേ ചൈനീസ് ഭാഷയിലേക്കും സിനിമ മൊഴിമാറ്റം ചെയ്യുന്നുണ്ട്.

Category

🗞
News

Recommended