• 4 years ago
അതുവരെ കണ്ട ഫഹദ് ഫാസി കഥാപാത്രങ്ങളിൽനിന്നും ഏറെ വ്യത്യസ്തമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രം. ഈ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഒട്ടും ഇഷ്ടമല്ലാത്ത ഒരു കാര്യം ചെയ്യേണ്ടി വന്നുവെന്ന് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് ഫഹദ് ഫാസിൽ. അങ്ങനെ അഭിനയിക്കേണ്ടി വരും എന്ന് നേരത്തെ ധാരണ ഉണ്ടായിരുനില്ല എന്ന് ഫഹദ് പറയുന്നു.

ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. കൂട്ടുകുടുംബമായതിനാല്‍ തന്നെ അത്യാവശ്യം വലിയ അടുക്കളായിരുന്നു അന്ന് വീട്ടില്‍. അടുക്കളയില്‍ പുരുഷൻമാരും സ്ത്രീകളുമെല്ലാം ജോലിക്കാരായി ഉണ്ടായിരുന്നു. ബോര്‍ഡിങ് സ്‌കൂളില് പഠിക്കുന്നതിനാൽ ഒഴിവുകാലത്ത് മാത്രമാണ് ഞാൻ വീട്ടിലേക്ക് വരൂ. വീട്ടിലെത്തിയാല്‍ അടുക്കളയില്‍ പുരുഷൻമാര്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്നത് കാണുമ്പോൾ എനിക്കെന്തോ അറപ്പ് തോന്നും.

അത് കാണുമ്പോൾ തന്നെ ഞാന്‍ വളരെ അണ്‍കംഫേര്‍ട്ടബിളാകും. എന്തിനാണ് അവര്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്നതെന്ന് എനിക്കൊരിക്കലും മനസ്സിലായിട്ടില്ല. കുമ്പളങ്ങി ഷൂട്ട് ചെയ്യുന്ന സമയത്ത് അതില്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്ന ഒരു സീന്‍ ഉണ്ടെന്ന് എനിക്ക് മുന്‍കൂട്ടി ധാരണയുണ്ടായിരുന്നില്ല. ശ്യാം ഒരുദിവസം എന്നോട് പറഞ്ഞു 'രണ്ട് സഹോദരിമാര് അവരുടെ സ്വകാര്യസംഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലേക്ക് അതിലൊരാളുടെ ഭര്‍ത്താവ് കയറിവരികയാണ്. നിങ്ങള് എന്നെപ്പറ്റിയല്ലേ സംസാരിക്കുന്നതെന്നാണ് അയാള്‍ ചോദിക്കുന്നത്.' ആ സീന്‍ ഒരു രസമുള്ള സംഭവമായി എനിക്ക് തോന്നി.

ഷൂട്ട് ചെയ്യാന്‍ റെഡിയായി നില്‍ക്കുമ്പോഴാണ് ഫഹദിന് ഷര്‍ട്ടൂരാന്‍ പറ്റുമോ എന്ന് ശ്യാം ചോദിക്കുന്നത്. ആദ്യം എനിക്ക് മനസ്സിലായില്ല. എന്നാലും ഞാന്‍ ഷര്‍ട്ടൂരി അഭിനയിച്ച്‌ നോക്കി. ആദ്യ ടേക്ക് സ്‌ക്രീനില്‍ കണ്ടപ്പോള്‍ തന്നെ പണ്ട് വീട്ടിലെ അടുക്കളയില്‍ എനിക്കുണ്ടായ അസ്വസ്ഥത സ്‌ക്രീനിലും കണ്ടു ഫഹദ് പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

Category

🗞
News

Recommended