• 4 years ago
ജൂനിയര്‍ ആര്‍ടിസ്റ്റായി തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ മുൻനിര അഭിനയതാവായി മാറിയ താരമാണ് തമിഴകത്തിന്റെ സ്വന്തം മക്കൾ സെൽവൻ വിജയ് സേതുപതി. ലാളിത്യമാർന്ന പെരുമാറ്റവും ആരാധകരോടുള്ള സ്നേഹവുമാണ് താരത്തെ കുറിച്ച് പറയുമ്പോൾ ആദ്യം മനസിൽ എത്തുക. മികച്ച കഥാപാത്രങ്ങളെയാണ് താരം സിനിമയിൽ തിരഞ്ഞെടുക്കാറുള്ളത്.

നായകനായി തിളങ്ങി നിൽക്കുമ്പോൾ തന്നെ വില്ലനായി എത്താനും താരത്തിന് മടിയില്ല. രജനീകാന്ത് ചിത്രമായ പേട്ടയിൽ താരം വില്ലനായി വേഷമിട്ടിരുന്നു. ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്ററിൽ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. സിനിമയിൽ വില്ലൻ കഥാപാത്രം തിരഞ്ഞെടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിയ്ക്കുകയാണ് ഇപ്പോൾ വിജയ് സേതുപതി.

ലോകേഷ് കനകരാജ് വന്ന് സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ കഥാപാത്രത്തെ തനിക്ക് ഇഷ്ടമായി എന്ന് വിജയ് സേതുപതി പറയുന്നു. വിദ്യാഭ്യാസ മേഖകയിലെ കച്ചവടത്തെ കുറിച്ചും അഴിമതികളെ കുറിച്ചും പറയുന്ന സിനിമയാണ് മാസ്റ്റർ. സിനിമയിൽ പ്രൊഫസറുടെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷം സൂപ്പർ താരം വിജയ് മാസ്റ്ററിന്റെ ലൊക്കേഷനിൽ തിരികെയെത്തിയിട്ടുണ്ട്.

Category

🗞
News

Recommended