ഒരു കാലത്ത് മലയാള സിനിമയിൽ തിരക്കുള്ള നായകനായിരുന്നു റഹ്‌മാൻ. ഏറെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തി. പിന്നീടങ്ങോട്ട് റൊമന്റിക് ഹീറോയായി മാറി. തുടർച്ചയായി സിനിമകൾ ചെയ്ത താരം പിന്നീട് സിനിമയിൽനിന്നും അപ്രത്യക്ഷമായ ഒരു കാലം തന്നെ ഉണ്ടായിരുന്നു. സിനിമകൾക്കിടയിൽ വലിയ ഇടവേളകൾ തന്നെ ഉണ്ടായി. എന്നാൽ ഇപ്പോൾ വീണ്ടും മികച്ച കഥാപാത്രങ്ങളുമായി സിനിമയിൽ സജീവമാവുകയാണ് റഹ്‌മാൻ.
തന്റെ ആദ്യ സിനിമയിലെ ഡയലോഗ് ഓർത്തെടുത്തിരിയ്ക്കുകയാണ് റഹ്‌മാൻ ഇപ്പോൾ. അത് പറഞ്ഞതാകട്ടെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോടും. 37 വർഷങ്ങൾക്ക് മുൻപ് പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്മാൻ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്.
കൂടെവിടെ എന്ന സിനിമയിലെ മമ്മൂട്ടിയോടുള്ള ആദ്യ ഡയലോഗ് തന്നെ എതിർത്തുകൊണ്ടുള്ളതായിരൂന്നു, 'വായടയ്ക്കൂ, അബദ്ധം പറയരുത്' എന്നായിരുന്നു ഡയലോഗ്. ചിത്രത്തിൽ രവി പുത്തൂരാൻ എന്ന കഥാപാത്രമായാണ് റഹ്‌മാൻ വേഷമിട്ടത്. ക്യാപ്റ്റൻ തോമസായി മമ്മൂട്ടിയും അഭിനയിച്ചു. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റഹ്‌മാന് ലഭിച്ചിരുന്നു.
#Mammootty #Rahman

Category
🗞
News