നിലവിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും മികച്ച ബൗളിങ് നിരയുള്ള ടീമാണ് ഇന്ത്യ. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറും ഉമേഷ് യാദവും ഇഷാന്തും അടങ്ങുന്ന പേസ് നിര ഏതൊരു ടീമിന്റെയും സ്വപ്നമാണ്. പണ്ട് ഏറ്റവും ദുർബലമായ ബൗളിങ് ഡിപ്പാർട്ട്മെന്റായിരുന്നു ഇന്ത്യയുടേത് എന്ന് കണക്കിലെടുക്കുമ്പോഴാണ് എത്ര വലിയ മാറ്റമാണ് ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ചതെന്ന് വ്യക്തമാകുക.
Category
🗞
News