• 5 years ago
ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമനായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഒന്നാം നമ്പർ ബാറ്റ്സ്മാനായി കോഹ്ലി തന്റെ പുതുവർഷത്തിലേക്ക് കടക്കുകയാണ്. ഒന്നാം സ്ഥാനം നിലനിർത്താൻ കോഹ്ലിയെ സഹായിച്ചത് ന്യൂസിലൻഡ്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഓസീസ് താരം സ്റ്റീവ് സ്മിത്തിന് കാര്യമായ പ്രകടനമൊന്നും പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് ഒന്നാം സ്ഥാനം കോഹ്ലി തന്നെ ഉറപ്പിച്ചത്.

ന്യൂസിലൻഡിനെതിരായ ആദ്യ 2 മത്സരങ്ങളിൽ കോഹ്ലിയെ നിഷ്പ്രയാസം സ്മിത്തിന് മറികടക്കാമായിരുന്നു. എന്നാൽ, കിവീസ് ബൌളർമാർ സ്മിത്തിനെ പിടിച്ച് കെട്ടുകയായിരുന്നു. 928 പോയിന്റുമായി കോലി ഒന്നാം സ്ഥാനം സംരക്ഷിച്ചപ്പോൾ പിന്നിലായുള്ള സ്മിത്തിന് 911 പോയിന്റാണുള്ളത്.

ടീമുകളുടെ റാങ്കിങ്ങിലും ഇന്ത്യ തന്നെയാണ് ഒന്നാമത്. 120 പോയിന്റുമായി ഇന്ത്യ ഒന്നാം റാങ്കുകാരായി പുതുവർഷത്തിലേക്കു കടക്കും. ന്യൂസീലൻഡ് (112), ദക്ഷിണാഫ്രിക്ക (102), ഇംഗ്ലണ്ട് (102), ഓസ്ട്രേലിയ (102) എന്നിവരാണ് യഥാക്രമം മറ്റ് സ്ഥാനങ്ങളിലുള്ളത്.

Category

🗞
News

Recommended