• 5 years ago
ലോകക്രിക്കറ്റിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ റെക്കോഡുകൾ ഒന്നൊന്നായി വെട്ടിപ്പിടിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും കോലി തന്റെ പേരിലാക്കുമെന്നാണ് കോലി ആരാധകരും പറയുന്നത്. താരത്തിന്റെ നിലവിലെ ഫോമും ഫീൽഡിലെ ആക്രമണോത്സുകതയും കാണുമ്പോൾ മറിച്ചൊരു അഭിപ്രായം ഉയരാനും സാധ്യതയില്ല. എന്നാൽ കോലിയെ വെല്ലാൻ ക്രിക്കറ്റിൽ മറ്റൊരാൾക്ക് സാധിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ കരുതുന്നത്. മറ്റാരുമല്ല ആരാധകരുടെ സ്വന്തം ഹിറ്റ്മാനാണ് കോലിക്ക് ഭീഷണിയായി നിൽക്കുന്ന താരം. പല നേട്ടങ്ങളിലും ഇപ്പോൾ തന്നെ കോലിയേക്കാൾ ഒരുപടി മുന്നിലാണ് രോഹിത്.

കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഏകദിനത്തിൽ മൂന്ന് ഇരട്ടസെഞ്ച്വറി നേട്ടങ്ങളാണ് രോഹിത്തിനുള്ളത്. കോലിക്ക് ഒരെണ്ണം പോലും ഇതുവരെയും സ്വന്തമാക്കാനായിട്ടില്ല. രാജ്യന്തര ടി20യിൽ രോഹിത് നാല് സെഞ്ച്വറി നേടിയപ്പോൾ കോലിക്ക് ഇതുവരെയും ഒരെണ്ണം കൂടി നേടാൻ സാധിച്ചിട്ടില്ല.

ഇനി രാജ്യാന്തര സിക്സറുകളുടെ കണക്കുകളെടുക്കുമ്പൊൾ കോലിയേക്കാൾ 198 സിക്സറുകൾ രോഹിത് ഇതുവരെ നേടിയിട്ടുണ്ട്. കൂടാതെ ക്യാപ്റ്റൻ എന്ന നിലയിൽ അഞ്ച് ഐപിഎൽ കിരീടങ്ങളും രോഹിത്തിനുണ്ട്. ഐ പി എല്ലിൽ ഏറ്റവുമധികം കിരീടങ്ങളുള്ള മുംബൈ ഇന്ത്യൻസിന്റെ നായകനാണ് രോഹിത്. കോലിയുടെ ബാംഗ്ലൂരിന് ഇതുവരെയും ഒരു കിരീടനേട്ടം പോലും നേടാനായിട്ടില്ല.

കൂടാതെ ഈ വർഷത്തെ പ്രകടനത്തിന്റെ കണക്കുകൾ എടുക്കുമ്പോൾ ലോകകപ്പിലെ അഞ്ച് സെഞ്ച്വറികൾ ഉൾപ്പെടെ 2633 റൺസുകളാണ് താരം അടിച്ചെടുത്തത്. ഇതിനിടെ ഓപ്പണിങ് താരമായി ഏറ്റവുമധികം റൺസുകൾ നേടുന്ന താരമെന്ന ജയസൂര്യയുടെ 22 വർഷത്തെ പഴയ റെക്കോഡും രോഹിത് മറികടന്നിരുന്നു.

Category

🗞
News

Recommended