എ പദ്മകുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തിയ ബിഗ്ബജറ്റ് സിനിമ മാമാങ്കം തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. നാലു ദിവസം കൊണ്ട് അറുപത് കോടിയാണ് സിനിമ ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്. കൂടാതെ ചൈനയിൽ സിനിമ വലിയ റിലീസിന് തയ്യാറെടുക്കുകയാണ്.
സിനിമ വലിയ വിജയമായി എങ്കിലും റിലീസ് ചെയ്യുന്നതിന് തൊട്ടുമുൻപ് തന്നെ സിനിമയ്‌ക്കെതിരെ ഡീഗ്രേഡിംഗ് ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരുന്നു. മാമാങ്കത്തെ തകർക്കാൻ ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നത് എന്ന് അണിയറ പ്രവർത്തകർ ആരോപണം ഉന്നയിക്കുകയും ചെയ്തു. ഇപ്പോഴിതാ സിനിമക്കെതിരെ നടക്കുന്ന പ്രചരണങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മമ്മൂട്ടി.
ചിത്രത്തിനെതിരെ ഡീഗ്രേഡിങ് ശ്രമങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചില്ല എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. ചിത്രം റിലീസ് ആകുമ്പോൾ ഡീഗ്രേഡിങ് നടക്കും എന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി. 'ഡി ഗ്രേഡിങ് ഉണ്ടാകും എന്നൊന്നും ധാരണയുണ്ടായിരുന്നില്ല. സിനിമ വലുതായതുകൊണ്ട് പ്രമോഷന് ഇറങ്ങിയെന്നേയൊള്ളു.
ഒരു ഇന്റേർണൽ പൊളിറ്റിക്സ് ഇതിന് പിന്നിൽ ഉണ്ടെന്ന് കരുതുന്നുണ്ടോ എന്ന് ചോദ്യത്തിന് അതൊക്കെ നിങ്ങൾ കണ്ടെത്തു എന്നും മമ്മൂട്ടി. പറഞ്ഞു. 'ഞാൻ തമാശ പറഞ്ഞതല്ല. ഇക്കാര്യത്തിൽ ഒരു ഇന്റേർണൽ പൊളിറ്റിക്സ് ഉണ്ടെങ്കിൽ നിങ്ങളെ പോലുള്ള ആളുകൾ അത് കണ്ടുപിടിക്കണ. അതൊരു വലിയ കാര്യമായിരിക്കും മമ്മൂട്ടി പറഞ്ഞു.

Category
🗞
News