• 5 years ago
കോളുകൾക്കും ഡേറ്റയ്ക്കുമെല്ലാം കമ്പനികൾ നൽകുന്ന ആനുകൂല്യങ്ങൾ ഇനി അധിക കാലത്തേക്ക് ഉണ്ടാവില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ. കൊളുകൾക്കും ഡേറ്റക്കും മിനിമം ചാർജ് നിശ്ചയിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ ട്രായ്. ട്രായ് ചെയർമാൻ ആർ എസ് ശർമയാണ് ഇക്കാര്യത്തെ കുറിച്ച് സൂചനകൾ നൽകിയത്. കഴിഞ്ഞ പതിനാറ് വർഷത്തിനുള്ളിൽ ടെലികോം നിരക്കുകളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിനാൽ സേവനങ്ങൾക്ക് മിനിമം നിരക്ക് നിശ്ചയിക്കുന്നതിനെ കുറിച്ച ആലോചിക്കുകയാണ് എന്നായിരുന്നു ട്രായ് ചെയർമാന്റെ വാക്കുകൾ.

ടെലികോം സേവനങ്ങളുടെ നിരക്കുകൾ നിശ്ചയിക്കുന്നതിൽ ഇടപെടില്ലാ എന്നായിരുന്നു മുൻപ് ട്രായ് സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും സേവനങ്ങൾക്ക് അടിസ്ഥാന നിരക്ക് നിശ്ചയിച്ചാൽ മാത്രമേ ടെലികോം രംഗത്ത് ആരോഗ്യകരമായ മത്സരം ഉണ്ടാകു എന്നും ചില ടെലികോം കമ്പനികൾ ആവശ്യം ഉന്നയിച്ചതോടെയാണ് നിലപാടിൽ മാറ്റം വരുത്താൻ ട്രായ് ഒരുങ്ങുന്നത്. ജിയോയുടെ കടന്നുവരവാണ് മറ്റു ടെലികോം കമ്പനികളെ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിട്ടത്.

ആദ്യം സൗജന്യമായും പിന്നീട് കുറഞ്ഞ നിരക്കിലും ജിയോ ഡേറ്റയും കോളും ലഭ്യമാക്കിയതോടെ മറ്റു കമ്പനികൾക്ക് ഉപയോക്താക്കളെ നഷ്ടമായി. പിടിച്ചു നിൽക്കാൻ സമാനമായ ഓഫറുകൾ പ്രഖ്യാപിച്ചതോടെ കമ്പനികൾ വലിയ കടബാധ്യതയിലേക്ക് നീങ്ങുകയായിരുന്നു. ഡിസംബർ ഒന്നുമുതൽ ടെലികോം സേവനങ്ങളുടെ താരിഫ് വർധിപ്പിച്ചു എങ്കിലും മറ്റ കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ് ജിയോ ഇപ്പോഴും സേവനങ്ങൾ നൽകുന്നത്.

Category

🗞
News

Recommended