നാഗ്പൂരിൽ ദീപക് ചാഹറിന്റെ ആറാട്ട്

  • 5 years ago

നാഗ്പൂരിൽ ഇന്ത്യൻ താരമായ ദീപക് ചാഹർ ആകെ എറിഞ്ഞത് വെറും 20 പന്തുകൾ വിട്ടുകൊടുത്തതാകട്ടെ വെറും 7 റണ്ണുകളും നേടിയത് ഇന്ത്യൻ വിജയം ഉറപ്പിച്ച ഹാട്രിക് ഉൾപ്പടെയുള്ള 6 വിക്കറ്റുകൾ. ബാറ്റ്സ്മാൻമാരുടെ പറുദീസയായ ടി20യിലാണ് ഇന്ത്യൻ താരം ഈ നേട്ടം സ്വന്തമാക്കിയത് എന്നതാണ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപെടുത്തുന്നത്. 175 റൺസെന്ന വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 144 റൺസിന് പുറത്താകുമ്പോൾ ഇന്ത്യൻ വിജയത്തിന് പ്രധാന പങ്കുവഹിച്ചത് ദീപക് ചാഹർ എന്ന 27ക്കാരനാണ്.

Recommended