• 5 years ago
Divya Unni and her husband in Dhanushkodi, see the pics
അരുണ്‍ കുമാര്‍ മണികണ്ഠനും ദിവ്യ ഉണ്ണിയും അടുത്തിടെയായിരുന്നു വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഭര്‍ത്താവിന് ആശംസ നേര്‍ന്ന് താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് ആകെ തിരക്കിലാണ് താരം. നൃത്തവിശേഷങ്ങള്‍ പങ്കുവെച്ച് താരം തന്നെ എത്താറുണ്ട്. ഇപ്പോഴിതാ ധനുഷ്‌കോടി യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഭര്‍ത്താവാണ് ചിത്രം പകര്‍ത്തിയതെന്നും താരം കുറിച്ചിട്ടുണ്ട്. ഇതിനോടകം കന്നെ ചിത്രങ്ങള്‍ വൈറലായി മാറിയിട്ടുണ്ട്

Recommended