എല്ലാ വൃത്തികേടുകൾക്കും മുന്നിൽ 'തട്ടമിട്ട താത്താമാർ
വൃത്തികേടുകള്‍ക്കും നെറികേടുകള്‍ക്കും മുന്‍പില്‍ നില്‍ക്കുന്നത് ഈ സമുദായത്തിന്റെ തട്ടമിട്ട താത്തമാരാണ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മതപ്രഭാഷൻ ഷഫീഖ് അല്‍ ഖാസിമി മുന്‍പ് നടത്തിയ സ്ത്രീ വിരുദ്ധ പ്രസംഗം പുറത്ത്.
പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും കൂടിയാണ് ഷഫീഖ് അല്‍ ഖാസിമി. . തൊളിക്കോട് ഇമാമായിരുന്ന ഷഫീഖ് അല്‍ ഖാസിമി നടത്തിയ മതപ്രഭാഷണത്തില്‍ മുസ്‌ലീം സമുദായത്തിലെ സ്ത്രീകളെ കടുത്തഭാഷയിലാണ് അധിക്ഷേപിക്കുന്നത്.പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്വന്തം കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുമ്പോള്‍ വീട്ടിലുള്ള സ്ത്രീകള്‍ രാത്രി ഉറങ്ങുന്നതുവരെ ടീവിയുടെ മുന്നിലിരുന്ന് സമയം കളയുകയാണെന്നും ഏത് വൃത്തികേടുകള്‍ക്കും നെറികേടുകളും മുന്‍പില്‍ നില്‍ക്കുന്നത് തട്ടമിട്ട താത്തമാരാണെന്നുമാണ് ഇമാം പ്രസംഗത്തില്‍ പറയുന്നത്. ”പാവപ്പെട്ട പ്രവാസികള്‍ ഗള്‍ഫ് നാട്ടില്‍ ബില്‍ഡിങ്ങുകള്‍ക്ക് മുകളില്‍ പൊരിവെയിലത്ത് പണിയെടുക്കുന്നു. . അവരുടെ ചിന്ത മുഴുവന്‍ നാട്ടിലാണ്. അവര്‍ വലിയ 50 പൈസ കൊടുത്താല്‍ അരലിറ്റര്‍ വെള്ളം വാങ്ങിക്കുടിക്കാന്‍ കിട്ടും. പക്ഷേ അവര്‍ വാങ്ങില്ല. ആ 50 പൈസ കൂടി മിച്ചംവെച്ച് നാട്ടിലയക്കാന്‍ നോക്കും. മക്കള്‍ നന്നായി പഠിക്കുമല്ലോ അവര്‍ നല്ല വസ്ത്രം ധരിക്കുമല്ലോ എന്റെ ഭാര്യ നന്നായി ജീവിക്കുമല്ലോ എന്ന് കരുതുന്നവരാണ് അവര്‍.മക്കളെ നിങ്ങളെ ഏല്‍പ്പിച്ചിട്ടാണ് അവര്‍ പോയിട്ടുള്ളതെന്നും ആ മക്കളെങ്ങാനും വഴിപിഴച്ചുപോയാല്‍ അള്ളാഹു നിങ്ങളെ വെറുതെ വിടുമെന്ന് കരുതേണ്ടെന്നും പ്രസംഗത്തിൽ പറയുന്നുണ്ട് .മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ് പാതിരാത്രി ഉറങ്ങുന്നതുവരെ ടിവിയുടേയും സീരിയലിന്റെയും മുന്നിലിരുന്ന് സമയം കളയുന്ന ഉമ്മ, ജീവിതത്തില്‍ മാറി മാറി വരുന്ന റിയാലിറ്റി ഷോ തലയ്ക്കുപിടിച്ചിട്ട് തന്റെ ജീവിതം മുഴുവന്‍ അതിന് വേണ്ടി നശിപ്പിച്ച് കളയുന്ന ഭാര്യമാര്‍. ഏറെ വൃത്തികേടുകള്‍ക്കും നെറികേടുകള്‍ക്കും മുന്‍പില്‍ നില്‍ക്കുന്നത് ഈ സമുദായത്തിന്റെ തട്ടമിട്ട താത്തമാരാണ്.കഴിഞ്ഞ ന്യൂയറിന് 2016 അവസാനിച്ചപ്പോള്‍ 2017 നെ വരവേല്‍ക്കാന്‍ ആലപ്പുഴ ബീച്ചില്‍ തടിച്ചുകൂടിയ ജനങ്ങളുടെ ചിത്രമിങ്ങനെ ചാനലുകളിലൂടെ മിന്നായം പോലെ മാറിമറയുകയാണ്. അതില്‍ എന്റെ സഹോദരങ്ങളെ കണ്ടപ്പോള്‍ മനസ്വേദനിച്ചു . ആ ബീച്ചില്‍ പാതിരാത്രിയില്‍ അന്യപുരുഷന്‍മാരുമായി ആടിത്തിമിര്‍ക്കുന്നത് അധികവും പര്‍ദ്ദയിട്ട പെണ്ണുങ്ങളായിരുന്നു”- പ്രസംഗത്തില്‍ ഷഫീഖ് അല്‍ ഖാസിമി പറയുന്നു.കഴിഞ്ഞ ദിവസമാണ് ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി ഓള്‍ ഇന്ത്യന്‍ ഇമാം കൗണ്‍സില്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.അച്ചടക്ക നടപടിയുടെ ഭാഗമായി ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അറിയിച്ചു എന്നായിരുന്നു കുറിപ്പ്.എന്തിന്റെ പേരിലാണ് ഖാസിമിയെ പുറത്താക്കുന്നതെന്ന് ഇമാം കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നില്ല. പിന്നാലെ സോഷ്യല്‍ മീഡിയയിലടക്കം ഖാസിമിക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വനത്തിനുളളില്‍ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി.സംഭവത്തെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്ലിം പളളിയിലെ ചീഫ് ഇമാമായിരുന്ന ഷഫീഖ് അല്‍ ഖാസിമിയെ തല്‍സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്.സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചശേഷം ആരോപണങ്ങള്‍ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് കമ്മിറ്റിയിലെ എല്ലാവരുടെയും പിന്തുണയോടെയാണ് ഷഫീഖ് അല്‍ ഖാസിമിയെ നീക്കം ചെയ്തതെന്നുമാണ് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ അറിയിച്ചത്.രണ്ട് ദിവസം മുന്‍പ് ഉച്ചസമയത്ത് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയുമായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മൗലവിയുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും ദുരൂഹത തോന്നി.ഇതിന് പിന്നാലെയാണ് ഇമാംസ് കൗണ്‍സിലും അച്ചടക്ക നടപടി സ്വീകരിച്ചത്.

Category
😹
Fun