• 6 years ago
ഇന്ത്യയില്‍ ഇതാദ്യമായി ഡീസൽ വില പെട്രോളിനെ മറികടന്നു. ഒഡീഷയിലാണ് പെട്രോളിനെക്കാൾ വില ഡീസലിനായത്. പെട്രോള്‍ ലിറ്ററിന് 80 രൂപ 65 പൈസയും ഡീസലിന് 80 രൂപ 78 പൈസയുമായിരുന്നു ഞായറാഴ്ച ഭൂവന്വശറിലേ വില‌. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പെട്രോളിനും ഡീസലിനും തുല്യ നികുതിയാണ് ഇവിടെ. തുടർച്ചായി അഞ്ചു ദിവസം പെട്രോളിനെക്കാൾ ഡീസലന് വില വർധിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

Category

🚗
Motor