• 7 years ago
എരിഞ്ഞ് പ്രകാശിച്ച മിസൈല്‍ മാന്‍


അവുള്‍ പകീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം.ജനനം 1931 ഒക്ടോബര്‍ 15ന്

ജൈനലാബുദീന്റെയും ആഷിയമമ്മയുടെയും ഇളയമകന്‍

രാമനാഥപുരത്തെ ഷെവാര്‍ട് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം

തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജില്‍ നിന്ന് 1954ല്‍ ഫിസിക്സില്‍ ബിരുദം നേടി

1955ല്‍ എയറോസ്പെയ്സ് എഞ്ചിനീയറിംഗ് പഠിക്കാന്‍ മദ്രാസ് ഇസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളദിയില്‍ ചേര്‍ന്നു

1958ല്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സില്‍ ചേര്‍ന്നു

പൈലറ്റാകാനുള്ള മോഹം അവസാനിപ്പിച്ച് 1960ല്‍ ശാസ്ത്രജ്ഞനായി എയറില്‍ ജോലിയില്‍ പ്രവേശിച്ചു

മിഷന്‍ നന്ദി,തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം,നൈക്കി-അപ്പാച്ചി കലാമിന്റെ നേട്ടങ്ങള്‍

1969ല്‍ ഇന്ത്യന്‍ സ്റ്റേറ്റ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ നിയമിതനായതോടെ ഇന്ത്യയുടെ മിസൈല്‍ തേരോട്ടത്തിനും തുടക്കമായി

ഇന്ത്യയുടെ ആദ്യ ഉപഗ്രഹവിക്ഷേപണ വാഹനം SLV-3 കലാമിന്റെ നേതൃത്വത്തില്‍ തയ്യാറായി;
പക്ഷെ വിക്ഷേപണം പരാജയപ്പെട്ടു

'നിങ്ങള്‍ക്ക് സൂര്യനെ പോലെ തിളങ്ങണമെങ്കില്‍ ആദ്യം സൂര്യനെ പോലെ എരിയണം'-കലാം

1980 ജൂലായി 17ന് രോഹിണി ആര്‍ട്ടിഫിഷ്യല്‍ സാറ്റ്ലൈറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിക്കാന്‍ കലാമിനായി

ലോകംമുഴുവന്‍ യാത്രകളിലൂടെ സാങ്കേതിക ജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു

ഇന്ദിരാഗാന്ധിയ്ക്ക് വേണ്ടി ആരംഭിച്ച ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളുടെ തുടര്‍ഫലമായ അഗ്‌നി,പൃഥ്വി,പൊഖ്‌റാന്‍ ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് ശക്തിപകര്‍ന്നു

'നിങ്ങളുടെ സ്വപ്നം സഫലമാകുന്നതിന് മുമ്പ് നിങ്ങള്‍ക്കു സ്വപ്നമുണ്ടായിരിക്കണം'-കലാം

2002ല്‍ ക്യാപ്ടന്‍ ലക്ഷ്മി സൈഗാളിനെതിരെ നേടിയ വിജയവുമായി കലാം ഇന്ത്യയുടെ 11-ാം രാഷ്ട്രപതിയായി അധികാരമേറ്റു

30 സര്‍വ്വകലാശാലകളില്‍ നിന്ന് ഓണറ്ററി ഡോക്ടറേറ്റും ഭാരത സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളും കലാമിനെ തേടിയെത്തി

1981 രാജ്യം പദ്മഭൂഷണും 1990ല്‍ പത്മവിഭൂഷണും 1997ല്‍ ഭാരതരത്ന ബഹുമതികളും നല്കി ആദരിച്ചു

2015 ജൂലൈ 27ന് ഷില്ലോംഗിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കുകയായിരുന്നു ഡോ കലാം
പെട്ടന്നുണ്ടായ ഹൃദയാഘാതത്തില്‍ ആ ജീവന്‍ പൊലിഞ്ഞു

Subscribe to aanakkaryam :https://bit.ly/2BsRg1s

Get More aanakkaryam
Read: http://aanakkaryam.com/
Like: https://www.facebook.com/aanakkaryammedia
Follow: https://twitter.com/Aanakkaryam_com
Instagram:https://www.instagram.com/aanakkaryam/
google+: https://plus.google.com/u/0/
linkedin:https://www.linkedin.com/company/aanakkaryammedia/
pinterest:https://in.pinterest.com/aanakkaryam/

Category

🗞
News

Recommended