• 6 years ago
വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം ടി യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലൻ കെ നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു വടക്കൻ വീരഗാഥ. മികച്ച പ്രദർശന വിജയം കൈവരിച്ച ഈ ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ വലിയ ഹിറ്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. നിരവതി ദേശീയ-സംസ്ഥാന പുരസ്ക്കാരങ്ങളും ചിത്രം വാരി കൂട്ടി.
#oru vadakkan veeragatha
#mammootty

Recommended